സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല 2012 മാര്‍ച്ച് 7 ന് നടക്കുകയാണല്ലോ. വിവിധ സംഘടനകളും സ്ഥാപനങ്ങളും മത്സരബുദ്ധിയോടെ പൊങ്കാലയര്പ്പിക്കാനെത്തുന്നവരെ സഹായിക്കാന്‍ സന്നദ്ധരാകുന്ന കാഴ്ച നമുക്ക് ഇവിടെ കാണാന്‍ കഴിയും. ഇവിടെ ജാതിയില്ല മതമില്ല മനുഷ്യര്‍ മാത്രം. എല്ലാ ജാതിമതത്തിലും പെട്ടവര്‍ പൊങ്കാലയര്പ്പിക്കാനെത്തുന്നവരെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടാകും. എന്നാല്‍ ഇവരോടെനിക്കൊരപേക്ഷയുണ്ട്. ദയവായി വെള്ളം പ്ലാസ്റ്റിക് ഗ്ലാസ്സില്‍ വെള്ളം കുടിക്കാന്‍ നല്കരുതേ. പകരം പേപ്പര്‍ ഗ്ലാസുപയോഗിക്കണം. ഇവ തമ്മില്‍ ചെറിയ വിലവ്യത്യാസം മാത്രമേയുള്ളൂ. പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ പെരുമാറാന്‍ എല്ലാവരും ശ്രമിക്കണം. സന്നദ്ധസംഘടനകളോ സര്‍ക്കാരോ തന്നെ മുന്നിട്ടിറങ്ങി ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുവാനും നടപ്പില്വരുത്തുവാനുംതയ്യാറാകണം. പൊങ്കാല കഴിഞ്ഞുപോകുന്നവര്ക്കെല്ലാം വഴിക്ക് ബസ്സുകളില്‍ കുടിവെള്ളം നല്കുന്ന ഏര്‍പ്പാടുണ്ടല്ലോ. അവരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.