You are the visitor of

Friday, September 18, 2009

സംഗതി

ബാങ്ക് മാനേജര്‍ ബാബുവിന്‍െറ ഭാര്യ സാരിയില്‍ ജീവിതം

അവസാനിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാര്‍ത്ത

മിന്നല്‍ വേഗത്തില്‍ നാട്ടില്‍ പരന്നു. ഇങ്ങനത്തെ വാര്‍ത്ത

പരക്കാന്‍ പിന്നെ അധിക സമയം വേണ്ടല്ലോ
കേട്ടവരില്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. "എങ്ങിനെ

കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അത് ?" ചിലരുടെ

അഭിപ്രായമിതായിരുന്നു.
ബാബുവിനെ അറിയാത്തവര്‍ ചുരുക്കം. ആനയും ചേനയും തന്‍െറ

നടയില്‍ കുന്നുകൂടിയിരുന്ന കാലം അയവിറക്കി ജീവിത

സായാഹ്നത്തിലെത്തിയിരിക്കുന്ന മാധവന്‍ നായരുടെ ഒരേയൊരു

മകന്‍. മൂന്നാലു റബ്ബറെസ്റ്റേറ്റുകളുടെ അവകാശി. ബാങ്കിലെ ജോലി

വെറും സമയംപോക്ക്. അങ്ങിനെയുള്ള ഒരാളുടെ സുന്ദരിയും

സുശീലയുമായ ഭാര്യ സാഹസത്തിനൊരുമ്പെട്ടിരിക്കുന്നു. എന്തു

പറയാന്‍? ആ ഗ്രാമത്തില്‍ മഹാസംഭവമായിരിക്കുന്നുവത്.

എല്ലാവരും അറിഞ്ഞിരിക്കുന്നു. പണവും ആളും ഉള്ളതുകൊണ്ട്

കേസില്‍നിന്ന് രക്ഷപ്പെടാമായിരിക്കാം. എന്തായാലും പോലീസ്

കേസെടുത്തുകഴിഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ അതുവരെയെത്തി.
പോലീസ് സംഭവസ്ഥലത്തെത്തി. ബാബു അസ്വസ്ഥനായി

തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. പോലീസ് ഒരുപാട്

ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്കെല്ലാം തൃപ്തികരമോ

അല്ലാത്തതോ ആയ ഉത്തരം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
ഒടുവില്‍ ചോദിക്കുന്നത് കേട്ടു:
"എന്താണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച സംഗതി?"
"സംഗതി.... സംഗതി...."
ബാബു പരുങ്ങി. പിന്നെ പറഞ്ഞു.
"സംഗതി എന്താണെന്ന് എനിക്കറിയില്ല...."
** ** ** **
പേനയും കൈയില്‍പിടിച്ച് കഥാകൃത്തിരുന്ന് അലോചിച്ചു:
"എന്താണ് സംഗതി?". സത്യം പറഞ്ഞാല്‍ അയാള്‍ക്കും

അതിനുത്തരമുണ്ടായിരുന്നില്ല.

അര്‍ത്ഥഗര്‍ഭവാക്കുകള്‍

Phoenix= ഫീനിക്സ് . പുരാതന ഈജിപ്തില്‍ ആരാധിച്ചിരുന്ന ഒരു അറേബ്യന്‍ പക്ഷി. ഇത്തരത്തിലൊരു ജീവി ലോകത്തില്‍ ഒരെണ്ണം മാത്രം. അത് അതിന്‍റെ ചാരത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കും.
Vespa = കടന്നല്‍ (LML Vespa)
Sierra = പര്‍വ്വതനിര (ഒരു വാഹനം)
Tempo = വേഗതയും താളവും (ജീപ്പ് പോലെയുള്ള ഒരു വാഹനം)
Herculese = ഗ്രീക്ക് ദേവന്‍, ശക്തിയുടെ പര്യായം. പ്രയാസമുള്ള ജോലികള്‍ പോലും ചെയ്യാന്‍ കഴിവുള്ളവന്‍ (സൈക്കിള്‍ കമ്പനി)
Armada = കവചിത യുദ്ധക്കപ്പല്‍നിര (ഒരുതരം ജീപ്പ്)
Anchor = നങ്കൂരം (ഇലക്ട്രിക് സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി)
Reynold = പേന നിര്‍മ്മാണ കമ്പനി (Osborne Reynold (1842-1912) ഒരു ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍ (British Physicist) ഒരു ഉപകരണത്തി(system)ലുള്ള ദ്രാവക(fluid)ത്തിന്‍റെ ഒഴുക്കിന്‍റെ രീതി (type) സൂചിപ്പിക്കുന്ന നമ്പരാണ് Reynolds Number. ഇത് കണ്ടുപിടിക്കുന്നത് ഒരു പ്രത്യേകസ്ഥാനത്തുള്ള(Particular point) ദ്രാവകത്തിന്‍റെ സാന്ദ്രത(denisty), പ്രവേഗം (velocity), വിസ്തൃതി (dimension) എന്നിവയുടെ ഗുണഫലത്തെ അതിന്‍റെ കൊഴുപ്പു(Viscocity) കൊണ്ട് ഹരിച്ചാണ്.

Tuesday, September 15, 2009

വിതയ്ക്കുന്നത് കൊയ്യാം


The crooked tree will have a crooked shadow

വളഞ്ഞ മരത്തിന് വളഞ്ഞ നിഴല്‍. വിതയ്ക്കുന്നത് കൊയ്യാം. അവനവന്‍ ചെയ്യുന്നതിന്‍റെ ഫലം അവനവന്‍തന്നെ അനുഭവിക്കും. ഓരോരുത്തരുടെയും ചെയ്തികളില്‍ അവരവരുടെ സ്വഭാവം നിഴലിക്കും.

ചുരുക്കെഴുത്ത്


രസകരമായ ചില ചുരുക്കരൂപങ്ങളും അവയുടെ പൂര്‍ണ്ണരൂപവും അര്‍ത്ഥവും ശ്രദ്ധിക്കൂ.
A.D. = Anno Domini (In the year of the Lord)
a.m. = ante meridian (before noon)
do = ditto (the same, aforesaid)
eg = exempli gratia (for example)
etc. = etcetera (and the others)
ie. = id est (that is)
No. = Numero (Number)
viz. = videlicet (Namely)
# = Number
(R) = Registered Trade Mark

Sunday, September 13, 2009

Rome was not built in a day

പയ്യെത്തിന്നാല്‍ പനയും തിന്നാം. ക്ഷമയോടെ ഏതൊരുകാര്യവും ചെയ്യുക. വിജയം സുനിശ്ചിതം

Friday, September 11, 2009

തെണ്ടികള്‍

മിമ്മിനിക്കഥ

ദാമുവും കോമുവും രണ്ട് തെണ്ടികളായിരുന്നു. അവര്‍ നാട്ടില്‍ ഭിക്ഷ യാചിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാലും ദാരിദ്ര്യമായിരുന്നു കൂട്ട്. വര്‍ഷങ്ങള്‍ കുറച്ചുകഴിഞ്ഞു. കാലം മാറി. കഥ മാറി. ദാമുവും കോമുവും രസീത് വച്ച് പിരിവ് തുടങ്ങി. അപ്പോളവര്‍ തേച്ചുമിനുക്കിയ വസ്ത്രങ്ങളണിഞ്ഞു. അപ്പോളവര്‍ ദാരിദ്ര്യമെന്തെന്ന് അറിഞ്ഞില്ല. പക്ഷെ അപ്പോഴും അവര്‍ തെണ്ടികളായിത്തന്നെ തുടര്‍ന്നു.

Thursday, September 10, 2009

തുന്നല്‍

One stitch in time saves nine

സമയത്ത് ചെയ്യുന്ന ഒരു തുന്നല്‍ പിന്നീട് ചെയ്യേണ്ടിവരുന്ന ഒന്‍പതെണ്ണത്തെ ലാഭിക്കും. സൂചികൊണ്ട് എടുക്കാനുള്ളത് എടുത്തില്ലെങ്കില്‍ തൂമ്പാകൊണ്ടെടുക്കേണ്ടിവരും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക.

സ്വര്‍ണ്ണം

If you would get gold, you must dig deeply; it is not got on the surface
നിങ്ങള്‍ക്ക് സ്വര്‍ണ്ണം ലഭിക്കണമെന്നുണ്ടെങ്കില്‍ ആഴത്തില്‍ കുഴിക്കണം; ഉപരിതലത്തില്‍നിന്നും നിങ്ങള്‍ക്കതു കിട്ടില്ല. കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ വിലയേറിയതെന്തും സ്വായത്തമാക്കാന്‍ കഴിയൂ.

തഴമ്പ്

മിമ്മിനിക്കഥ

തണ്ടാന്‍റെ കാലുകളില്‍ തളപ്പിന്‍റെ തഴമ്പ്. കൃഷിക്കാരന്‍റെ ഉള്ളംകൈയില്‍ മണ്‍വെട്ടിയുടെ തഴമ്പ്. ചുമട്ടുകാരന്‍റെ തോളില്‍ ചുമടിന്‍റെ തഴമ്പ്. പാപ്പാന്‍റെ ആസനത്തില്‍ ആനമുതുകിന്‍റെ തഴമ്പ്. എഴുത്തുകാരന്‍റെ നടുവിരലില്‍ തൂലികത്തഴമ്പ്. ഐറ്റിക്കാരന്‍റെ മണിബന്ധാരംഭത്തില്‍ മൌസിന്‍റെ തഴമ്പ്.