ഞങ്ങളുടെ വീടിന്‍റെ പരിസരമൊക്കെ ഒന്നുരണ്ടുദിവസമായി കടലിന്‍റെ മണം തങ്ങി നില്‍ക്കുന്നു. ശരിക്കും 8-9 കിലോമീറ്ററുകള്‍ക്കപ്പുറമാണ് കടലുള്ളത്. എന്‍റെ ശ്രീമതി കൊല്ലത്താണ് ജോലി ചെയ്യുന്നത്. അവിടെയും ഇതേ അനുഭവമുണ്ടായെന്നവളും പറഞ്ഞതുകേട്ടപ്പോള്‍ മകന്‍ പറയുകയാണ്. "അമ്മ ആ മണം മാറും വരെ ജോലിക്കുപോണ്ട, സുനാമി വരുമെന്ന്";
അപ്പോള്‍ ഞാനോര്‍ത്തത് പഴയസുനാമിയും അനുബന്ധ സംഭവങ്ങളുമാണ്....
അപ്പോള്‍ കടലിനോടടുത്ത് താമസിക്കുന്നവരുടെ അവസ്ഥയോ?
ദൈവമേ നീ കരുണാമയനാണ്.....
ഓഫീസില്‍ സുഹൃത്ത് പറഞ്ഞത്. ഇതൊരു താല്ക്കാലികപ്രതിഭാസമാണെന്നാണ്. കടലില്‍ കൂടുതല്‍ മഴകിട്ടുമ്പോള്‍ സംഭവിക്കുംപോലും. പിന്നെ കടലില്‍ ആല്‍ഗയുടെ വളര്‍ച്ച വര്‍ദ്ധിച്ചാലുണ്ടാകുംപോലും. കടല്‍ മലിനമാകുമ്പോഴും സംഭവിക്കുമെന്നും.
ഒന്നേ പറയാനുള്ളൂ
"അനന്തമജ്ഞാതമവര്‍ണ്ണനീയമീ ലോകഗോളം............"

No comments:
Post a Comment