ഇടുക്കിയിലെ ഡാമുകളെപ്പറ്റി റിജോ ജോസിന്റെ ലേഖനം. വായിക്കാൻ ഇതുവഴി പോകാം.
Thursday, November 24, 2011
ഡാംസ് @ ഇടുക്കി
ഇടുക്കിയിലെ ഡാമുകളെപ്പറ്റി റിജോ ജോസിന്റെ ലേഖനം. വായിക്കാൻ ഇതുവഴി പോകാം.
Monday, November 7, 2011
Saturday, October 15, 2011
പാക്കരന്‍െറ ഭൂമിശാസ്ത്രം
Monday, October 10, 2011
Sunday, October 2, 2011
ഉണ്ണിക്കുട്ടന് കല്യാണം
http://keralakaumudi.com/news/print/varandhyam/varandhyam.pdf
Thursday, September 29, 2011
ഓര്‍മ്മയിലൊരുവള്‍
മന്ദാനലന്‍ മൃദുമഞ്ചമേറിവന്നൊരിരവില്‍
മന്ദാകിനീ നീയെന്‍കരവലയമതിലൊതുങ്ങി
കൌമുദി പരിരംഭണംചെയ്യും കുമുദത്തെപോല്‍
Wednesday, September 28, 2011
മോഹം
സ്നേഹത്തിനാല്‍മരമൊന്നതില്‍
മനമറിയാതങ്ങുയര്‍ന്നുകയറി
പിന്നെ, പാഴ്മരമെന്നതറിയുമ്പോള-
തിദൂരം പിന്നിട്ടിരുന്നു മടങ്ങാനാവാതവണ്ണം.
Monday, September 26, 2011
ബാഷ്പാഞ്ജലി
റോഡിന് കുറുകെ ചാടിയ ഒരു നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിയുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നീ കുട്ടികളാണ് മരിച്ചത്. 21 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണ്.
ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോഴും. ഡ്രൈവര്‍ വിപിന്‍ നീന്തി രക്ഷപ്പെട്ടു.
കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. വൈകിട്ട് 3.45-നാണ് അപകടമുണ്ടായത്
വീണ്ടും ദുരന്തം. ഇനി എന്നാണാവോ നമ്മള്‍ പഠിക്കുന്നത്? സ്കൂള്‍ വാഹനമോടിക്കുന്നവരെങ്കിലും തങ്ങള്‍ കൊണ്ടുപോകുന്നത് സ്വയം രക്ഷപ്പെടാനറിയാത്ത അറിയാപ്പെതങ്ങളാണെന്ന് അറിവുള്ളവരാകണ്ടേ? കുട്ടിയെക്കാള്‍ പട്ടിക്കോ വില?
എല്ലാം ഒരേ കണ്ണില്‍ കണ്ടാല്‍ എങ്ങിനെയാണ് ശരിയാകുന്നത്? ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ബോധം ഇനി എന്നാണാവോ ഋജുവാകുന്നത്. മൂന്നു പിഞ്ചുജീവനുകള്‍ ശ്വസം കിട്ടാതെ പിടഞ്ഞത് ആരുടെ മനസ്സിലാണ് മുറിവുകളുണ്ടാക്കാത്തത്? അവരുടെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും നഷ്ടം എങ്ങിനെ നികത്തും? ദു:ഖം എങ്ങിനെ ശമിക്കും? അവരെ നാമെന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ പരിശീലനവും സ്കൂള്‍ വാഹനമോടിക്കുന്നതിനുള്ള തുടര്‍വിദ്യാഭ്യാസവും നല്‍കണം. എല്ലാ സ്കൂള്‍ അധികൃതരും അതിനു തുനിയണം. സ്കൂള്‍ വാഹനത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് നാമവരെ അയയ്ക്കുന്നത്. അണുകുടുംബത്തിന്‍റെ മറ്റൊരു ശാപവുമാണത്.
ജീവന്‍പൊലിഞ്ഞ പിഞ്ചോമനകള്‍ക്ക് എന്‍റെ ഹൃദയത്തില്‍നിന്നുയരും കണ്ണീരിനാല്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ, ഒപ്പം ആശുപത്രികിടക്കയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവന് ആപത്തൊന്നും സംഭവിക്കരുതേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Sunday, September 25, 2011
Thursday, September 15, 2011
സുനാമി
അപ്പോള്‍ ഞാനോര്‍ത്തത് പഴയസുനാമിയും അനുബന്ധ സംഭവങ്ങളുമാണ്....
അപ്പോള്‍ കടലിനോടടുത്ത് താമസിക്കുന്നവരുടെ അവസ്ഥയോ?
ദൈവമേ നീ കരുണാമയനാണ്.....
ഓഫീസില്‍ സുഹൃത്ത് പറഞ്ഞത്. ഇതൊരു താല്ക്കാലികപ്രതിഭാസമാണെന്നാണ്. കടലില്‍ കൂടുതല്‍ മഴകിട്ടുമ്പോള്‍ സംഭവിക്കുംപോലും. പിന്നെ കടലില്‍ ആല്‍ഗയുടെ വളര്‍ച്ച വര്‍ദ്ധിച്ചാലുണ്ടാകുംപോലും. കടല്‍ മലിനമാകുമ്പോഴും സംഭവിക്കുമെന്നും.
ഒന്നേ പറയാനുള്ളൂ
"അനന്തമജ്ഞാതമവര്‍ണ്ണനീയമീ ലോകഗോളം............"
Tuesday, September 13, 2011
കേരളത്തിന്‍റെ നെല്ലറ
എറണാ"കുളം" സൌത്ത്
എങ്ങിനെയുണ്ടീ കുളം?
Sunday, August 7, 2011
Happy Friendship Day
ഇന്ന് അതായത് ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച സൌഹൃദദിനമാണ്.
എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍
Happy Friendship Day

Friday, July 15, 2011
യോഗ്യതകള്‍ പരിഷ്കരിച്ചു Qualifications Modified
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ഗ്രേഡ്-2, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-2 / സ്റ്റെനോ ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലര്‍ക്ക്, ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്, അസിസ്റ്റന്‍റ് (ഗവ: സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ , ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പ്, തുടങ്ങിയവ) എന്നീ തസ്തികകളുടെ യോഗ്യതകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
G.O. (MS) No.21/2011/P&ARD Dated, Thiruvananthapuram, 0 1 /07/20 1 1
ഇതനുസരിച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദധാരികളായിരിക്കരുത്
LDC - പ്ലസ് 2 പാസ്സായിരിക്കണം, KGTE Typewriting Malayalam & English (with Word Processing) Lower പാസ്സായിരിക്കണം
Typist Grade II/CA Grade II - Plus 2 പാസ്സായിരിക്കണം
Assistant in Govt Secretariat, PSC, LFA, etc. - സയന്‍സ് ബിരുദത്തില്‍ 50% മോ അതിലധികമോ മാര്‍ക്കോ, ആര്‍ട്ട്സ് വിഷയങ്ങളില്‍ 45% മോ അതിലധികമോ മാര്‍ക്കോ നേടിയിരിക്കണം
6 മാസത്തില്‍ കുറയാതെയുള്ള കോഴ്സിലൂടെ നേടിയ ഗവ അംഗീകൃത DCA (Diploma in Computer Application) ഉണ്ടായിരിക്കണം
തുടങ്ങി കാതലായ മാറ്റങ്ങള്‍ വരുത്തിയ ഉത്തരവ് പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും
Wednesday, May 18, 2011
ഓര്‍മ്മകളുണ്ടായിരിക്കണം
ഓര്‍മ്മകളുണരട്ടെ, ഇതാ വരുന്നു വെറും വെള്ളപേപ്പര്‍. അന്ന് അന്തോണിയെങ്കില്‍ ഇന്നിതാ എമ്മാണി
Saturday, December 25, 2010
Wednesday, October 27, 2010
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു
http://trend.kerala.nic.in/main/Election2010.html
ക്ലിക്ക് ചെയ്യുക
Monday, August 9, 2010
Saturday, August 7, 2010
മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം നിലയ്ക്കുന്നില്ല... രമ്യ ആന്‍റണിക്ക് ....

നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാല്‍
ബന്ധനങ്ങളാല്‍
ചുറ്റപ്പെട്ട്...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
Blogger poet Remya Antony passes awayകൂടുതല്‍ വായിക്കാന്‍
ശലഭായനത്തിലൂടെ....
ഒരിക്കല്‍ മണ്ണായിത്തീരാന്‍ മാത്രം...
ശലഭമായവള്‍....
ഇനിയും കാണാത്തവര്‍ ഒന്നുചെന്നുനോക്കിക്കോളൂ.....
http://shalabhaayanam.blogspot.com





