You are the visitor of

Monday, December 19, 2011

ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരം പൊട്ടിച്ച വെടിയാണിത്
ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം
It is not a fear that came midway,  but a fear born out of a byelection.
അങ്ങിനെ ഇടക്കാലതെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള കേരള നേതാക്കളുടെ സംഭാവനയാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അല്ലാതെ അത് യഥാര്‍ത്ഥത്തില്‍ ഡാമിന്‍െറ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടല്ലെന്നും ചിദംബരം വാദിച്ചു.  ഇതുകേട്ട് ഞെട്ടിപ്പോയ (?) കോണ്‍ഗ്രസ്സ് നേതൃത്വം 'ചതിക്കല്ലേ അണ്ണാച്ചി' എന്ന് കാലില്‍ വീണതിനെത്തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം മാത്രം പിന്‍വലിച്ചു.  പക്ഷെ, കോടതിവിധി തമിഴ്നാട്ടിന് അനുകൂലമാകുമെന്ന് പറഞ്ഞത്പിന്‍വലിച്ചില്ലെന്നു മാത്രമല്ല, കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നും പറഞ്ഞുവച്ചു.
എന്നാല്‍ വയലാര്‍ രവി പറഞ്ഞത് ചിദംബരത്തിന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരവും രാഷ്ട്രീയ പക്വതയില്ലായ്മയുമാണെന്നാണ്.
എന്നാല്‍ വൈക്കോ പറയുന്നതോ.........
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വരച്ചവരയില്‍ നിറുത്താന്‍ തമിഴ്നാട്  സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ്.  കേരളക്കാര്‍ തമിഴന്മാരെ ആക്രമിക്കുന്നുവെന്നാണ് ടിയാന്‍െറ വാദം. (സത്യമെവിടെ നില്ക്കുന്നുവെന്നെല്ലാവര്‍ക്കുമറിയാം). നെയ്‌വേലിയില്‍നിന്നുള്ള വൈദ്യുതി കേരളത്തിനു നിഷേധിക്കുമോ എന്ന ചോദ്യത്തിന് 'അതു കേരളത്തിന്‍റെ കൈയിലിരിപ്പുപോലിരിക്കും' എന്നാണ് വൈക്കോയുടെ മറുപടി.  കേരളം എത്രയും പെട്ടെന്ന് പെട്ടിപൂട്ടികെട്ടി ഇരുന്നാല്‍ ഒന്നും ചെയ്യില്ല, ഇല്ലെങ്കില്‍..... ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍

യഥാര്‍ത്ഥത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്.  കേരളക്കാരെ ആക്രമിക്കുന്ന തമിഴരെ തിരികെ ആക്രമിക്കരുത്.  അതു കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ലെന്നുമാത്രമല്ല ഇപ്പോഴത്തെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ. എന്നാല്‍ കുറച്ചുദിവസത്തേക്ക് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും പൂവും വേണ്ടെന്നു വയ്ക്കുക. ഒന്നുമില്ലെങ്കില്‍ നമുക്ക് ഇവ വാങ്ങുവാന്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തമിഴര്‍ ഉണ്ടാക്കുന്ന പച്ചക്കറി, പഴം, പാല്‍, മുട്ട,കോഴി, പൂവ് തുടങ്ങിയവ കൈയില്‍ വച്ച് അവരെന്തുചെയ്യും ?പുഴുങ്ങിത്തിന്നട്ടെ.  വൈക്കോയെപ്പോലുള്ള വിവരദോഷികളെ കേരളത്തിന്‍െറ മേല്‍ ചവിട്ടി നിന്ന് വളരാന്‍ അനുവദിക്കരുത്.  അത് ഇന്ത്യയുടെ ഫെഡറലിസത്തിനെ ബാധിക്കുന്ന കാന്‍സറാണ്.  അത് മുളയിലേ വെട്ടിക്കളയുകതന്നെ വേണം. 

Friday, December 2, 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കേരളത്തെ വഞ്ചിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ AG കേരളത്തെ വഞ്ചിച്ചു. ഡാം തകരുകയാണെങ്കില്‍ അതിലെ വെള്ളം മുഴുവനും ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളുമെന്നാണ് AG ഹൈക്കോടതിയെ അറിയിച്ചത്.  എന്നാല്‍ എന്താണ് വസ്തുത.  ഡാം തകരുകയാണെങ്കിലല്ല, ഡാമിലെ വെള്ളം തുറന്നുവിട്ടാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ഇടുക്കിയ ഡാമിനുകഴിയുമെന്നാണ് പറഞ്ഞതെന്നാണിപ്പോള്‍ ടിയാന്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിച്ചുവെന്നും AG അഭിപ്രായപ്പെട്ടു.  
AG യുടെ നിലപാട്കേരള ഗവണ്‍മെന്‍റിന്‍റെ നിലപാടല്ല എന്ന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. കോടതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണം. ഭൂചലനവും അതിവൃഷ്ടിയും തടയാന്‍ കോടതിക്കാവില്ല. 
 അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ ഹൈക്കോടതിയിലെ പ്രസ്താവന പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.ജിയുടെ നിലപാടിന്റെ കാര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നാളെ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Thursday, December 1, 2011

ഒടുവിലതു സംഭവിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലളിതാമ്മ കണ്ണുരുട്ടി, മോഹനര് തലപ്പാവഴിച്ച് തലകുമ്പിട്ടു. മേലാല്‍ ഒരു കേരളീയനും വാ തുറന്നുപോകരുതെന്ന് ഉത്തരവും നല്‍കി.
കേരളീയന്മാരു മുഴുവനും ശുദ്ധകള്ളന്മാരും തെമ്മാടികളും ഒന്നിനുംകൊള്ളരുതാത്തവരുമാണ്.  എന്തിനു പറയുന്നു ഇവിടത്തെ മറ്റേ യന്ത്രങ്ങളുവരെ പറ്റിപ്പാണ്. അല്ലേ പിന്നെ നാലേ നാല് ചെറീീീീീീീീയ ചെറീീീീീയ കുലുക്കങ്ങളുണ്ടായപ്പോള്‍ അത് 22 എണ്ണമായി എന്തിരങ്ങള് വരച്ചുവച്ചാ പിന്നെ എന്തോ പറയും.  അല്ല ലളിതാമ്മക്കറിയാന്‍പാടില്ലാത്തോണ്ട് ചോദിക്ക്യാ.  അതുകൊണ്ടാ പറഞ്ഞത് എവന്മാരും മുയുവനും കള്ളമാരും കൊള്ളക്കാരുമാണെന്ന്.
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പരത്തുന്നുവെന്ന്ന്നാണ് ലളിതാമ്മേടെ ആപ്രായം. അതുകൊണ്ട് സുപ്രീം കോടതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണത്രെ. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നടത്തുന്ന പ്രചാരണം നല്ല ഉദ്ദേശത്തോടെയല്ല. അണക്കെട്ടിനടുത്ത് നാല് ഭൂചലനങ്ങള്‍ മാത്രമാണ് അടുത്തിടെ ഉണ്ടായത്. ഡാമിന് വളരെ അകലെ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ല. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് കേരളത്തിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിലക്കണമെന്നും ജയാമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 


പുതിയ ഡാമിനായി കേരളമുഖ്യന്‍ പറയുന്നതൊന്നുംശരിയല്ലെന്നും കേരളാമന്ത്രിമാര്‍ വായിനോക്കികളാണെന്നും തമിഴന്‍ സര്‍ട്ടീക്കറ്റ് തന്നിട്ടൊണ്ട്.
എന്നാ നുമ്മടെ പാവം ചാണ്ടിച്ചായനാണെങ്കീ പറേണത് കേട്ടാ കഷ്ടംതോന്നും. ഓ തന്നെ. അങ്ങോര് പറേണ് നമ്മള് പറഞ്ഞതൊക്കെ ലവന്മാരിക്ക് മനസ്സിലായെന്ന് കേട്ടാ
കേരളത്തിന്‍റെ നിലപാട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍  മാറ്റമുണ്ടാക്കിയെന്നാണ് ചാണ്ടിച്ചായന്‍ പറേണത്.  ഇനീപ്പം 120 അല്ല 100 അടിയായിട്ടുവേണേലും താഴഴ്ത്താമെന്നായിട്ടുണ്ടുപോലും

ഇതുകൊണ്ട് ഒരുപയോഗമുണ്ടായി;
ലളിതാമ്മേക്ക് കുറച്ചുകത്തെഴുതാന്‍ ചിലരിക്കൊക്കെ കഴിഞ്ഞു. കാരിയവും കാരണവുമില്ലാതെ കത്തെഴുതിയാല്‍ കുടുംബകലഹത്തിനു വേറെന്തുവേണം.


ഒടുവില്‍ പി.ജെ.ജോസഫും കൈയൊഴിഞ്ഞു.  ലളിതാമ്മേടെ കോലം കത്തിച്ചത് തെറ്റായിപ്പോയെന്നും അതുകൊണ്ട് സമസ്താപരാധവും പൊറുക്കണമെന്നും അദ്ദ്യയവും അപേക്ഷിച്ചിട്ടുണ്ട്.

എല്ലാവരും കൈവിട്ട സ്ഥിതിക്ക് ഇനി എന്താ വേണ്ടതെന്ന് കേരള ജനങ്ങള്‍ സ്വയമങ്ങു തീരുമാനിക്കട്ടെ. പിന്നല്ലാതെ.  

Friday, November 25, 2011

മുല്ലപ്പെരിയാര്‍ - എന്താവും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഭവിച്ചേക്കാവുന്ന ആകുലത പങ്കുവയ്ക്കുന്ന സിബി മൂന്നാറിന്‍റെ ലേഖനം ഇവിടെ വായിക്കുക

Thursday, November 24, 2011

ഡാംസ് @ ഇടുക്കി

മ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഡാമുള്ളത് ഇടുക്കി ജില്ലയിലാണ്. ഏകദേശം 12ഓളം വരും ഇവിടുത്തെ ജലസംഭരണികളുടെ എണ്ണം. 12 ഡാമുകളും അവയിൽ നിറയുന്ന വെള്ളവും അത്യപൂർവമായ ഈ കാഴ്ച്ചകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം... ഒരു വെർച്ചൽ ടൂർ…….

ഇടുക്കിയിലെ ഡാമുകളെപ്പറ്റി റിജോ ജോസിന്റെ ലേഖനം. വായിക്കാൻ ഇതുവഴി പോകാം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മെല്ലെപ്പോക്ക് നയം കൈവെടിയണം


Monday, November 7, 2011

ബക്രീദ് ആശംസകള്‍

ഏവര്‍ക്കും സ്നേഹം നിറഞ്ഞ ബക്രീദാശംസകള്‍

Saturday, October 15, 2011

പാക്കരന്‍െറ ഭൂമിശാസ്ത്രം

ചെറുകഥ
പ്രഭാതത്തിന്‍െറ സ്നിഗ്ദ്ധത നറുമഞ്ഞുകണങ്ങളായി പുല്‍ത്തുമ്പുകളില്‍ തിളങ്ങിനിന്നിരുന്നവയെ വാശിയോടെ ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് പാക്കരന്‍ നടക്കുകയായിരുന്നു.  നടക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ മാത്രംപോരാ.  അയാള്‍ സ്വപ്നം കണ്ടുകൊണ്ടായിരുന്നു നടന്നിരുന്നത്.  അയാളുടെ കാലുകള്‍ ചെയ്യുന്ന പ്രവൃത്തി അയാളുടെ മനസ്സറിയുന്നേയില്ല.  അയാളുടെ സ്വപ്നങ്ങള്‍, അയാളുടെ ചിന്തകളായിരുന്നു.  ചിന്തകളെന്നുപറയുമ്പോള്‍ വെറും ചിന്തയല്ല; ആപത്കരമായ ചിന്തകള്‍.  ആപത്കരമെന്നുപറഞ്ഞാലോ തികച്ചും ആപത്കരംതന്നെ.
പെട്ടെന്നയാള്‍ വേഗതകുറച്ചു.  വളരെ ശ്രദ്ധയോടെ കാലടികള്‍ വച്ചു. ഇപ്പോളയാള്‍ സ്വപ്നത്തിലല്ല.  എന്നാല്‍ അയാള്‍ വയ്ക്കുന്ന ഓരോ കാലടികളും അവധാനതയോടുകൂടിയതാണെന്ന് കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.  പാക്കരനെ അറിയുന്ന ഒരാളാണെങ്കില്‍ പറയും: "ഭൂമിയുടെ അറ്റത്തെത്തിയ ഭീതിയാണ് പാക്കരന്; എപ്പോള്‍വേണമെങ്കിലും കാലുതെറ്റിവീഴാം. വയ്ക്കുന്ന ഓരോ കാലും ഒരു വേള ശൂന്യതയിലേക്കായിരിക്കാം."  സത്യത്തില്‍ ഇത്തരത്തിലുള്ളവയാണ് പാക്കരന്‍െറ "ആപത്കരമായ" ചിന്തകളും. ക്രമേണ പാക്കരന്‍ നടത്തം പൂര്‍ണ്ണമായും നിറുത്തി.  അടുത്തുകണ്ട ഒരു കരിങ്കല്ലില്‍ ഇരുന്നു.  എന്നിട്ട് മുണ്ടിന്‍െറ കോന്തലകൊണ്ട് കാലുകള്‍ തുടച്ചുവൃത്തിയാക്കി. അവസാന മഞ്ഞുതുള്ളിയും കാലില്‍നിന്നും പോകുന്നതുവരെ അമര്‍ത്തി അമര്‍ത്തി തുടച്ചു.  ഇതുകണ്ടുകൊണ്ടാണ് നാരായണന്‍മാസ്റ്റര്‍ വരുന്നത്.  പാക്കരന്‍െറ സ്വഭാവം നന്നായറിയാമെങ്കിലും അയാള്‍ അപ്പോള്‍ ചെയ്യുന്ന പ്രവൃത്തിയുടെ കാരണം മനസ്സിലായില്ല.
"എടാ പാക്കരാ, എന്തിനാടാ നീ അതിരാവിലേ കല്ലേക്കേറിയിരുന്ന് കാല് തിരുമ്മണത്?"
"അയ്യോ മാശേ, കാലിലത്തറയും പുല്ലീന്ന് വെള്ളായി.  ഈ വെള്ളം ചെലപ്പോ പൊള്ളണതരത്തിലൊള്ള സാധനാണെങ്കിലോ. ഒന്നും വിശ്ശോസിക്കാനെക്കൊണ്ട് പറ്റത്തില്ലല്ലോ."
"എടാ പാക്കരാ, നെന്‍റെ കാര്യം പോക്കാടാ.  നീ വല്ല ഊളമ്പാറേലുംപോയി കെടക്കേണ്ടിവരുമെന്നാ തോന്നണത്."
"ഇതു ഞാങ്കൊറെ കേട്ടതാ മാശേ. അല്ലായിപ്പോ, മാശെങ്ങോട്ടാ?"
"ഞാനേ, എന്‍റെ മോളെ വീടുവരെ ഒന്നു പോവയാ"
"എന്നാ ചെല്ല് മാശേ.  സൂശിച്ച് പോണേ മാശേ. ഇപ്പം ബെസും കാറുമൊക്കെ എന്നും അപകടത്തിപ്പെടുന്ന വര്‍ത്താനേ ഒള്ളൂ.  അങ്ങ്ചെന്നെത്തീട്ട് എത്തീന്ന് പറഞ്ഞാമതി."
"എടാ കുരുത്തം കെട്ടോനേ.  നെന്‍റെ വായീന്ന് എപ്പഴാടാ ഒരു നല്ല വര്‍ത്താനം കേക്കണത്?  ഞാന്‍ പോണ്. ഇനി നിന്നാ ശരിയാവൂല."
ഇതാണ് പാക്കരന്‍െറ സ്വഭാവം. പാക്കരന്‍െറ വേഷത്തെക്കുറിച്ചും പറയാനുണ്ട്.  പാക്കരന്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ധരിക്കൂ.  ഷര്‍ട്ടില്‍ യഥാര്‍ത്ഥ ബട്ടണ്‍സുണ്ടാവില്ല. പ്രസ് ബട്ടനാണുപയോഗിക്കുന്നത്.  തയ്യല്‍ക്കാരന്‍ ചാക്കോച്ചന് പാക്കരന്‍െറ മനസ്സറിയാം. അതുകൊണ്ട് പ്രസ് ബട്ടണ്‍ വച്ച് ഷര്‍ട്ട് തയ്ച്ചുകൊടുക്കും.  എന്തെങ്കിലും ജീവികള്‍ ഷര്‍ട്ടിനുള്ളില്‍ കടന്നുകയറിയാല്‍ വളരെവേഗം ഷര്‍ട്ടൂരിയെടുത്ത് അവയില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു പാക്കരന്‍െറ ചിന്ത. പാക്കരന് പാന്‍റ്സിനോട് വൈമുഖ്യം ഉണ്ടാകാനും കാരണം ഇതുതന്നെയാണ്.  അതേപ്പറ്റി പാക്കരനോട് ചോദിച്ചാല്‍:-
"വല്ല ചാക്കാണിയോ മറ്റോ കേറി ലതിന്‍െറ കാലിലെങ്ങാനുമിരുന്നാല മതീല്ലോ."
പാക്കരന്‍െറ കുടുംബത്തെപ്പറ്റിയാണെങ്കില്‍,ഇത്തരമൊരു ജന്മം എങ്ങിനെ അതിനിടയില്‍ വന്നുപ്പെട്ടു എന്നു സംശയിക്കും.  പാക്കരന് മൂത്തത് മൂന്ന് ചേട്ടന്മാര്‍ - ഒരാള്‍ പട്ടാളത്തില്‍, രണ്ടുപേര്‍ പോലീസിലും. ഇളയവള്‍ ഒന്ന് - അവളും പോലീസില്‍.  അങ്ങിനെ ധീരത അവകാശപ്പെടാവുന്ന സ്ഥാനങ്ങളില്‍ ജീവിക്കുന്ന സഹോദരങ്ങള്‍.  അച്ഛന്‍ വിമുക്തഭടന്‍ , അമ്മ ഇല്ല.  സഹോദരരെല്ലാവരുടെയും വിവാഹം കഴിഞ്ഞു.   ഇപ്പോള്‍ പാക്കരന്‍ മൂത്തചേട്ടനോടും അച്ഛനോടുകൂടി കുടുംബവീട്ടില്‍ (എന്നു പറയാന്‍ പറ്റില്ല, ഭാഗം വച്ചപ്പോള്‍ പാക്കരന്‍െറതാണ് ഈ വീട്) താമസിക്കുകയാണ്.  വീട് എന്നുപറഞ്ഞാല്‍ വിശാലമായ ഒന്നുതന്നെയാണ്.  വെളിച്ചം വളരെകുറച്ചുമാത്രം കടക്കുന്ന ആ വീടിന്‍െറ പല ഭാഗങ്ങളും പാക്കരന് അപരിചിതമാണ്. പാക്കരന്‍െറ കിടക്ക വളരെ രസകരമാണ്.  കയറുകൊണ്ട് വരിഞ്ഞ കട്ടിലാണ്.  അതിന്‍െറ 
കാലുകള്‍ വെള്ളം നിറച്ചപാത്രങ്ങളിലാണ് ഇറക്കിവച്ചിരിക്കുന്നത്.  ഉറുമ്പോ മറ്റുപ്രാണികളോ കടക്കാതിരിക്കാനാണ് ഈ വിദ്യ.  കൊതുകുവല കട്ടിലില്‍ത്തന്നെ ഉറപ്പിച്ചിട്ടുള്ള ഫ്രെയിമില്‍ മുറുക്കിക്കെട്ടിയിട്ടുണ്ട്.  ഒരു കൊതുകുപോലും അതിനുള്ളില്‍ കടക്കാന്‍ ധൈര്യപ്പെടില്ല.  അഥവാ കടന്നാല്‍.....?
ആ സമയത്താണ് ഞാന്‍ പാക്കരന്‍െറ നാട്ടില്‍, ആ പഞ്ചായത്തിലെ ഒരു ക്ലാര്‍ക്കായി ജോലികിട്ടി എത്തിയത്. അവിടെ എത്തിയപാടെ എന്നെ അലട്ടിയത് പാര്‍പ്പിടപ്രശ്നമാണ്.  ഒരു ചെറിയ ലോഡ്ജുപോലുമില്ലാത്ത ഓണംകേറാമൂല. ഒരു വീടെങ്കിലും വാടകയ്ക്ക് കിട്ടുമോയെന്ന് പ്യൂണ്‍ ശശിയുമായി ആ പഞ്ചായത്ത് അരിച്ചുപെറുക്കിനടന്നു.  ഒരു വീടുപോലും ഒഴിഞ്ഞുകിടപ്പില്ല എന്നത് അത്ഭുതമായിരുന്നു.  അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് പാക്കരനെ കണ്ടതും പാക്കരന്‍െറ വീട്ടില്‍ ഒരു മുറി എനിക്കായി സൌകര്യപ്പെടുത്തിത്തന്നതും. എനിക്ക്, അതായത് ഒരു അപരിചിതന് വീട്ടില്‍ സ്ഥാനം നല്‍കിയതിനെ പാക്കരന്‍െറ വീട്ടുകാര്‍ എതിര്‍ത്തു.
"ഇതെന്‍റെ വീടാണ്.  എനിക്കിഷ്ടോള്ളത് ചെയ്യും.  ഇഷ്ടോല്ലാത്തോര്‍ക്ക്പോകാം" എന്നു തറപ്പിച്ചുപറഞ്ഞു പാക്കരന്‍ . പിന്നെ അവരൊന്നും മിണ്ടിയില്ല. മാത്രമല്ല എന്നെപ്പോലൊരു മിണ്ടാപ്പൂച്ചയെ അവര്‍ പിന്നീട് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാക്കരന്‍ സ്നേഹമുള്ളവനായിരുന്നു. എന്താണെന്നറിയില്ല ഞാന്‍ പാക്കരനുമായി വളരെയധികം അടുത്തു.  പലദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും പാക്കരന്‍ എന്നോടൊപ്പം നടക്കാനുണ്ടാകും. ഞങ്ങള്‍ സംസാരിക്കാത്ത വിഷയമില്ല.  ഞാന്‍ മാസത്തിലൊരിക്കല്‍ വീട്ടില്‍പോയി  വരുമായിരുന്നു. അപ്പോഴൊക്ക പാക്കരന് വേണ്ടി എന്തെങ്കിലും കൊണ്ടുവരുകയും ചെയ്തിരുന്നു.  നഗരത്തിലെ സാധാരണ സംഭവങ്ങള്‍ പാക്കരന് അത്ഭുതങ്ങളായിരുന്നു.  പാക്കരന്‍ തന്‍െറ നാടുവിട്ട് പുറത്തേക്കൊന്നും പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ജീവിതത്തിലൊരുതവണപോലും സിനിമകണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു പാക്കരന്‍. സിനിമയെക്കുറിച്ചും മറ്റും ഞാന്‍ ദീര്‍ഘമായി പാക്കരനോട് സംസാരിക്കാറുണ്ട്.  എല്ലാം കേട്ട് മനസ്സിലാക്കാനുള്ള ഒരു മനസ്സുള്ളതുകൊണ്ട് പറഞ്ഞു കൊടുക്കാനും എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അപകടത്തെപ്പറ്റിയുള്ള ചിലപരാമര്‍ശങ്ങളും ചോദ്യങ്ങളും പാക്കരനില്‍നിന്നുണ്ടാവും. അത് അങ്ങിനെയല്ല,പേടിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞാലും പാക്കരന് അത്രവിശ്വസം വരുകയില്ല.ഒരു ദിവസം എല്ലാം നേരില്‍കണ്ട് മനസ്സിലാക്കാന്‍ പലതവണ ഞാന്‍പാക്കരനെ നഗരത്തിലേയ്ക്ക് ക്ഷണിച്ചു. അങ്ങിനെ ഒടുവില്‍ ഒരു തവണ ഞാന്‍ നഗരത്തിലെ വീട്ടിലേയ്ക്ക് പോയപ്പോള്‍ പാക്കരനെയും കൊണ്ടുപോയി. എന്‍െറ അമ്മയ്ക്കും അനിയനും പാക്കരന്‍ ഒരത്ഭുതജീവിയായി മാറുവാന്‍ അധികനേരംവേണ്ടിവന്നില്ല.  മാത്രമല്ല, പാക്കരനെപ്പറ്റി, പാക്കരന്‍െറ സ്വഭാവത്തെപ്പറ്റി ഞാന്‍ അവരോട് ധാരാളം പറഞ്ഞിട്ടുണ്ടായിരുന്നു. നഗരത്തിലെ ഒരു പ്രസിദ്ധ തിയേറ്ററില്‍കൊണ്ടുപോയി ഞാന്‍ പാക്കരന് സിനിമ കാണിച്ചുകൊടുത്തു. അതിശീഘ്രം പാഞ്ഞുവരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പാക്കരന്‍ എന്‍െറ കൈയില്‍ മുറുകെപിടിക്കുമായിരുന്നു.  രസകരമായി രംഗങ്ങള്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കുകയും.  അത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കി.   അതവരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു.  ഒരു പട്ടിക്കാട്ടിലെ അന്തേവാസിയെപ്പോലെ അവര്‍ പാക്കരനെ തുറിച്ചുനോക്കി.  എന്‍െറ മുഖത്തേയ്ക്കും സംശയത്തോടെയുള്ള അവരുടെ ദൃഷ്ടിവന്നെത്താതിരുന്നില്ല. പാക്കരന്‍
മുഴുവന്‍ സമയവും സിനിമ കണ്ടില്ല. പകരം പ്രൊജക്ടറില്‍നിന്നും വെളിച്ചം വരുന്നതും അത് മാറിമാറിപ്രകാശിക്കുന്നതും  അവന്‍ കൌതുകത്തോടെ നോക്കി.  ഇടയ്ക്ക് സീറ്റില്‍ പുറംതിരിഞ്ഞിരുന്ന് അത് നോക്കിയിരുന്നു.  ഞാനൊന്നും  പറഞ്ഞില്ല. ശബ്ദമുണ്ടാക്കാതിരിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലല്ലോ. ഒടുവില്‍ തിയേറ്ററില്‍നിന്നും പുറത്തിറങ്ങിയിട്ടും പാക്കരന്‍റെ പേടി മാറിയിട്ടുണ്ടായിരുന്നില്ല.
"അല്ല ചേട്ടാ, അതിലൂടെ ഓടണ ലാറീം ബസ്സുമൊക്കെ നമ്മളെ പെറത്തോട്ടെങ്ങാനും വന്നാപ്പിന്നെ ഓടാന്‍പോലും പറ്റൂല്ല.  അതിന്‍റകത്ത് അത്രയ്ക്കിരുട്ടല്ലയോ ഇരുട്ട്. എന്‍റമ്മോ, ഇനി ഞാനില്ലേ....."
സിനിമ കണ്ടിറങ്ങിയപ്പോള്‍ നന്നായി വിശക്കുന്നുണ്ടാ.യിരുന്നു. ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി. വളരെ ശ്രദ്ധയോടെ പാക്കരന്‍ ആഹാരം കഴിക്കുന്നത് കാണാന്‍ വളരെ രസമായിരുന്നു. ഒടുവില്‍, ഒരു കഷണം മുടി, ഒരു ചിരട്ടയുടെ തുണ്ട്, ഒരു ചകിരിനാര്, ഒന്നുരണ്ടു മണല്‍ത്തരികള്‍ എന്നിവ പാക്കരന്‍ ആഹാരത്തില്‍ നിന്നും മാറ്റിവച്ചു.
"ഹോട്ടലിലെ ആഹാരം എങ്ങിനെയുണ്ട്?" ഞാന്‍ പാക്കരനോട്ചോദിച്ചു.
"ഓ, എന്തര് പറയാന്‍ , ഒരു വൃത്തിയുമില്ലാതെയാ ഇവന്മാരു ഓരോന്നുണ്ടക്കണത്. "  പാക്കരന്‍റെ അഭിപ്രായമായിരുന്നു.
അപ്പോള്‍ പാക്കരന്‍ ഹോട്ടലിന്‍റെ പിന്നാമ്പുറം കണ്ടിരുന്നാലത്തെ സ്ഥിതിയോ! "എന്‍റമ്മോ എന്ന് പാക്കരന്‍ അഞ്ചാറുതവണ വിളിച്ചേനെ. ഞങ്ങള്‍ കുറെയേറെ നടന്നു.  നഗരത്തിന്‍െറ മുക്കിലൂടെയും മൂലയിലൂടെയും നടന്നു. നിമിഷം കഴിയുന്തോറും പാക്കരന് നഗരത്തോട് വെറുപ്പ് കൂടിക്കൊണ്ടിരിക്കുന്നതായി എനിക്കുതോന്നി. വൃത്തിഹീനമായ പാതയോരങ്ങള്‍, പൊട്ടിയൊഴുകുന്ന സേഫ്ടി ടാങ്കുകള്‍, ഓടകള്‍, ഹുങ്കാരത്തോടടുക്കുന്ന കൊതുകുകള്‍ എവിടെന്നില്ലാതെ കാര്‍ക്കിച്ചുതുപ്പുന്ന ആളുകള്‍, ചിലപ്പോള്‍ അതു മറ്റുള്ളവരുടെ ദേഹത്തുതന്നെയായിരിക്കാം.  പുകതുപ്പുന്ന വാഹനങ്ങളും അതുപോലെ മനുഷ്യരും വളരെ ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ ഏതെങ്കിലുമൊരുവാഹനം കാലപുരിയിലേക്കുള്ള നമ്മുടെയാത്രയ്ക്കു കളമൊരുക്കത്തക്കവിധത്തിലുള്ള വേഗത, പിന്നെയും നടന്നപ്പോള്‍ ഒരു യാചകന്‍ പാതവക്കില്‍ മരിച്ചുകിടക്കുന്നതും കണ്ടു. ചെറുതായി നാറ്റം വച്ചുതുടങ്ങിയ ആ ശവത്തെ ഈച്ചയും ഉറുമ്പും പൊതിഞ്ഞിട്ടുണ്ടായിരുന്നു.  സഹജീവിയുടെ ആകിടപ്പുപോലും ആരെയും തിരിഞ്ഞുനിര്‍ത്തിപ്പിക്കുന്നില്ല.  ഒരു നിമിഷം അവിടെ നിന്ന് എന്താണ് എന്ന് ചോദിക്കുവാനുള്ള സമയം പോലുമില്ലാത്ത നഗരത്തിലെ മനുഷ്യരോടുള്ള പുച്ഛവും പകയും പാക്കരന്‍ മറച്ചുവച്ചില്ല.  എത്രയും വേഗം സ്വര്‍ഗ്ഗതുല്യമായ തന്‍െറ ഗ്രാമത്തിലെത്താന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ അടുത്തനാള്‍ ഒരു വ്യവസായസ്ഥാപനത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനുള്ള രണ്ടു പാസ്സുകള്‍ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു.  പ്രസിദ്ധനായ ഒരു കേന്ദ്രമന്ത്രിയായിരുന്നു അത് ഉദ്ഘാടനം ചെയ്യാനെത്തുന്നത്. അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കാന്‍ എനിക്ക് അതിയായ മോഹംതോന്നി.  ഒരു പക്ഷേ ടി.വി.യില്‍ എന്‍റെ മുഖവും കാണിച്ചെങ്കിലോ എന്ന അത്യാര്‍ത്തിയും ഇല്ലാതിരുന്നില്ല. എന്‍െറ ഒരു സുഹൃത്ത് ആ സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.  അവന്‍െറ മേല്‍വിലാസത്തിലാണ് ഞങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം ലഭിച്ചത്.  അതിനാല്‍ വളരെ നേരത്തേതന്നെ ഞാനും പാക്കരനും അവിടെ എത്തി.  സുരക്ഷാസന്നാഹങ്ങള്‍ കണ്ട് അന്തംവിട്ടുനില്‍ക്കുകയായിരുന്നു പാക്കരന്‍.  സുരക്ഷയുടെ ഓരോ മേഖലയും ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ എന്‍െറ സുഹൃത്ത് തയ്യാറായിരുന്നു.  ബോംബിനെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചുമൊക്കെ സുഹൃത്ത് വിശദീകരിച്ചപ്പോള്‍ പാക്കരന് രസംതോന്നി; ഒപ്പം പേടിയും. മന്ത്രിയെത്തുന്നതിനും വളരെ മുമ്പെതന്നെ ഞങ്ങളവിടെ പ്രദക്ഷിണം നടത്തി. ഒടുവിലാണ് മന്ത്രിക്കു നല്‍കാനുള്ള ബൊക്കെ ഇരിക്കുന്ന സ്ഥലം കണ്ടത്.   അന്നേരംവരെയും അത് പരിശോധിച്ചിട്ടില്ലായിരുന്നു.  ആ ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പുളള സ്ഥാനത്തായിരുന്നു അവ വച്ചിരുന്നത്.  അത് അകത്തേക്ക്, സ്റ്റേജിനടുത്തേക്ക് പരിശോധനനടത്തിയെ കൊണ്ടുപോകൂ.
പാക്കരന്‍ ആ ബൊക്കെകള്‍ കൈയിലെടുത്തുപരിശോധിച്ചു.  എന്നിട്ട് അതിലെ പൂവിലേക്ക് മൂക്ക് താഴ്ത്തി നന്നായി മണപ്പിച്ചു.
എന്നിട്ട് പറഞ്ഞു. "ഇതൊരു ബോംബായിരുന്നെങ്കിലോ?"
സത്യത്തില്‍ ശ്വസിച്ചാല്‍ പൊട്ടിത്തെറിക്കത്തക്കരീതിയിലുള്ള ഒരു ബോംബ് ഘടിപ്പിച്ച ബൊക്കെ ആയിരുന്നു അത്.

Monday, October 10, 2011

മാവിലിരിക്കും മഞ്ഞക്കിളിയെ.....

ഒന്നുകേട്ടുനോക്കൂ ഈ പാട്ട് -




അഭിപ്രായം പറയണേ...

Sunday, October 2, 2011

ഉണ്ണിക്കുട്ടന് കല്യാണം

യോദ്ധ എന്ന സിനിമയില്‍ അക്കോസോട്ടോയുടെ ഉണ്ണിക്കുട്ടനായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നേപ്പാളി ബാലനെ മലയാളിയായ അദ്ധ്യാപകന്‍ (സന്തോഷ്കുമാര്‍) 20 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ വിശേഷങ്ങള്‍ കേരളകൌമുദിയുടെ 2.10.2011-ലെ വാരാന്തപ്പതിപ്പില്‍ വായിച്ചപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുതോന്നി.  അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു.
http://keralakaumudi.com/news/print/varandhyam/varandhyam.pdf



സന്തോഷ്കുമാറിന്‍റെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ ഇതു വായിക്കാം
അതിനായി താഴെയുള്ള ലിങ്ക്ഉപയോഗിക്കാം

Thursday, September 29, 2011

ഓര്‍മ്മയിലൊരുവള്‍

ശലഭങ്ങള്‍ മിഴിതുറക്കും രജനിയിലൊരുനാള്‍
മന്ദാനലന്‍ മൃദുമഞ്ചമേറിവന്നൊരിരവില്‍
മന്ദാകിനീ നീയെന്‍കരവലയമതിലൊതുങ്ങി
കൌമുദി പരിരംഭണംചെയ്യും കുമുദത്തെപോല്‍

Wednesday, September 28, 2011

മോഹം

മോഹത്തിന്‍ കിനാവള്ളി
സ്നേഹത്തിനാല്‍മരമൊന്നതില്‍
മനമറിയാതങ്ങുയര്‍ന്നുകയറി
പിന്നെ, പാഴ്മരമെന്നതറിയുമ്പോള-
തിദൂരം പിന്നിട്ടിരുന്നു മടങ്ങാനാവാതവണ്ണം.

Monday, September 26, 2011

ബാഷ്പാഞ്ജലി

തിരുവനന്തപുരം: കഠിനംകുളത്തിന് സമീപം ചാന്നാങ്കരപാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. കഠിനംകുളം കായലുമായി പുഴ ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആറിനും പന്ത്രണ്ടിനുമിടയില്‍ വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

റോഡിന് കുറുകെ ചാടിയ ഒരു നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിയുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നീ കുട്ടികളാണ് മരിച്ചത്. 21 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണ്. 

ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോഴും. ഡ്രൈവര്‍ വിപിന്‍ നീന്തി രക്ഷപ്പെട്ടു. 
കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. വൈകിട്ട് 3.45-നാണ് അപകടമുണ്ടായത്

വീണ്ടും ദുരന്തം. ഇനി എന്നാണാവോ നമ്മള്‍ പഠിക്കുന്നത്?  സ്കൂള്‍ വാഹനമോടിക്കുന്നവരെങ്കിലും തങ്ങള്‍ കൊണ്ടുപോകുന്നത് സ്വയം രക്ഷപ്പെടാനറിയാത്ത അറിയാപ്പെതങ്ങളാണെന്ന് അറിവുള്ളവരാകണ്ടേ? കുട്ടിയെക്കാള്‍ പട്ടിക്കോ വില?
എല്ലാം ഒരേ കണ്ണില്‍ കണ്ടാല്‍ എങ്ങിനെയാണ് ശരിയാകുന്നത്?  ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ബോധം ഇനി എന്നാണാവോ ഋജുവാകുന്നത്.  മൂന്നു പിഞ്ചുജീവനുകള്‍ ശ്വസം കിട്ടാതെ പിടഞ്ഞത് ആരുടെ മനസ്സിലാണ് മുറിവുകളുണ്ടാക്കാത്തത്? അവരുടെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും നഷ്ടം എങ്ങിനെ നികത്തും? ദു:ഖം എങ്ങിനെ ശമിക്കും?  അവരെ നാമെന്തു പറഞ്ഞ് ആശ്വസിപ്പിക്കും?


ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ പരിശീലനവും സ്കൂള്‍ വാഹനമോടിക്കുന്നതിനുള്ള തുടര്‍വിദ്യാഭ്യാസവും നല്‍കണം. എല്ലാ സ്കൂള്‍ അധികൃതരും അതിനു തുനിയണം.  സ്കൂള്‍ വാഹനത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് നാമവരെ അയയ്ക്കുന്നത്.  അണുകുടുംബത്തിന്‍റെ മറ്റൊരു ശാപവുമാണത്.  


ജീവന്‍പൊലിഞ്ഞ പിഞ്ചോമനകള്‍ക്ക് എന്‍റെ ഹൃദയത്തില്‍നിന്നുയരും കണ്ണീരിനാല്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ, ഒപ്പം ആശുപത്രികിടക്കയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവന് ആപത്തൊന്നും സംഭവിക്കരുതേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Sunday, September 25, 2011

ഉമ്മന്‍ ചാണ്ടിയെ കൊന്ന്കൊലവിളിക്കുന്നു

റിപ്പോര്‍ട്ടര്‍ ചാനലിലെ വേണു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. ഇതു കണ്ടുനോക്കൂ

interview with CM


രാഷ്ട്രീയമായി ഞാനൊരു കോണ്‍ഗ്രസ്സുകാരനല്ല, പക്ഷെ ഇതൊരു ഇന്‍റര്‍വ്യൂ ആയിതോന്നുന്നില്ല.
നിങ്ങള്‍ക്കെന്തുതോന്നുന്നു?

Thursday, September 15, 2011

സുനാമി

ഞങ്ങളുടെ വീടിന്‍റെ പരിസരമൊക്കെ ഒന്നുരണ്ടുദിവസമായി കടലിന്‍റെ മണം തങ്ങി നില്‍ക്കുന്നു.  ശരിക്കും 8-9 കിലോമീറ്ററുകള്‍ക്കപ്പുറമാണ് കടലുള്ളത്.  എന്‍റെ ശ്രീമതി കൊല്ലത്താണ് ജോലി ചെയ്യുന്നത്.  അവിടെയും ഇതേ അനുഭവമുണ്ടായെന്നവളും പറഞ്ഞതുകേട്ടപ്പോള്‍ മകന്‍ പറയുകയാണ്.  "അമ്മ ആ മണം മാറും വരെ ജോലിക്കുപോണ്ട, സുനാമി വരുമെന്ന്";  
അപ്പോള്‍ ഞാനോര്‍ത്തത് പഴയസുനാമിയും അനുബന്ധ സംഭവങ്ങളുമാണ്....
അപ്പോള്‍ കടലിനോടടുത്ത് താമസിക്കുന്നവരുടെ അവസ്ഥയോ?
ദൈവമേ നീ കരുണാമയനാണ്.....
ഓഫീസില്‍ സുഹൃത്ത് പറഞ്ഞത്.  ഇതൊരു താല്ക്കാലികപ്രതിഭാസമാണെന്നാണ്. കടലില്‍ കൂടുതല്‍ മഴകിട്ടുമ്പോള്‍ സംഭവിക്കുംപോലും.  പിന്നെ കടലില്‍ ആല്‍ഗയുടെ വളര്‍ച്ച വര്‍ദ്ധിച്ചാലുണ്ടാകുംപോലും.  കടല്‍ മലിനമാകുമ്പോഴും സംഭവിക്കുമെന്നും.
ഒന്നേ പറയാനുള്ളൂ
"അനന്തമജ്ഞാതമവര്‍ണ്ണനീയമീ ലോകഗോളം............"


Tuesday, September 13, 2011

കേരളത്തിന്‍റെ നെല്ലറ

എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഗോരഖ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രയിനില്‍ വരുന്നവഴി തകഴി കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച പങ്കുവയ്ക്കട്ടെ.

ശരിക്കും നെല്ലറ തന്നെ.....

എറണാ"കുളം" സൌത്ത്

ഇന്നെനിക്ക് എറണാകുളം വരെ പോകേണ്ടിവന്നു.  തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.00 മണിക്കുള്ള ജനശതാബ്ദിയിലാണ് പോയത്.  കുറ്റം പറയരുതല്ലോ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതുപോലെ കൃത്യം 9.15-നു തന്നെ എറണാകുളത്തെത്തി.  അവിടെനിന്നും പുറത്തേക്കിറങ്ങി  പോലീസ് എയ്ഡ്പോസ്റ്റില്‍ ഓട്ടോയ്ക്കായി കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകും ക്യൂ..   അതുവേണ്ടെന്നുവച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴുള്ള കാഴ്ച ഒന്നു കണ്ടുനോക്കൂ


എങ്ങിനെയുണ്ടീ കുളം?

Sunday, August 7, 2011

Happy Friendship Day

സുഹൃത്തുക്കളെ,

ഇന്ന് അതായത് ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച സൌഹൃദദിനമാണ്.

എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍

Happy Friendship Day

Friday, July 15, 2011

യോഗ്യതകള്‍ പരിഷ്കരിച്ചു Qualifications Modified

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ഗ്രേഡ്-2, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-2 / സ്റ്റെനോ ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലര്‍ക്ക്, ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്, അസിസ്റ്റന്‍റ് (ഗവ: സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ , ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പ്, തുടങ്ങിയവ) എന്നീ തസ്തികകളുടെ യോഗ്യതകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

G.O. (MS) No.21/2011/P&ARD Dated, Thiruvananthapuram, 0 1 /07/20 1 1

ഇതനുസരിച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദധാരികളായിരിക്കരുത്

LDC - പ്ലസ് 2 പാസ്സായിരിക്കണം, KGTE Typewriting Malayalam & English (with Word Processing) Lower പാസ്സായിരിക്കണം

Typist Grade II/CA Grade II - Plus 2 പാസ്സായിരിക്കണം

Assistant in Govt Secretariat, PSC, LFA, etc. - സയന്‍സ് ബിരുദത്തില്‍ 50% മോ അതിലധികമോ മാര്‍ക്കോ, ആര്‍ട്ട്സ് വിഷയങ്ങളില്‍ 45% മോ അതിലധികമോ മാര്‍ക്കോ നേടിയിരിക്കണം

6 മാസത്തില്‍ കുറയാതെയുള്ള കോഴ്സിലൂടെ നേടിയ ഗവ അംഗീകൃത DCA (Diploma in Computer Application) ഉണ്ടായിരിക്കണം

തുടങ്ങി കാതലായ മാറ്റങ്ങള്‍ വരുത്തിയ ഉത്തരവ് പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും

ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, May 18, 2011

ഓര്‍മ്മകളുണ്ടായിരിക്കണം

ഹായ് സുഹൃത്തുക്കളെ,

ഓര്‍മ്മകളുണരട്ടെ, ഇതാ വരുന്നു വെറും വെള്ളപേപ്പര്‍. അന്ന് അന്തോണിയെങ്കില്‍ ഇന്നിതാ എമ്മാണി
ഇനിയിപ്പോ സര്‍ക്കാര്‍ ജീവനക്കാരന്‍റെ പാത്രത്തില്‍ കയ്യിടും...........

ഇതാണണ്ണ തവള വിപ്ലവം. ഓ തന്നെ തന്നെ നമക്കിത്രയൊക്കേ പറ്റൂ
ചെല്ല് ചെല്ല, ചെന്ന് കുത്തിക്കൊട് ........................................


------------------------------------------------------
ഇത് ഞാനായിട്ട് പറഞ്ഞതല്ല. ഇന്ന് നമ്മുടെ പുതിയ ധനകാര്യമന്ത്രിയുടെ പ്രസ്താവനയാണ്
'തോമസ് ഐസക്കിന് സിദ്ധാന്തം പറയാം. പക്ഷെ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വളരെ മോശമാണ്. ഏട്ടിലെ പശു പുല്ലുതിന്നില്ല. ഇനിയിപ്പോ വെള്ളപേപ്പര്‍ ഇറക്കിയെ പറ്റൂ' ഇന്ന് (18.5.2011) 4 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയ ധനമന്ത്രി 7 മണിയായപ്പോള്‍ നടത്തിയ പ്രസ്താവനയാണിത്.
"ഇതാണണ്ണ അതിവേഗം ബഹുദൂരം"