രംഗം ഫെയര്‍കോപ്പി സെക്ഷന്‍. സെക്ഷന്‍ സൂപ്രണ്ട് വിജയകുമാരി അമ്മ, ടൈപ്പിസ്റ്റ് അനിലിനെ വിളിച്ചുചോദിക്കുന്നു: "അനിലേ ഏട്ടന്‍ അടിച്ചില്ലേ?"
"ഇല്ല സാറെ, ഏട്ടന്‍ അടിച്ചില്ല". അനില്‍ ഉത്തരവും പറയുന്നു.
മറ്റു കഥാപാത്രങ്ങള്‍, അതായത് ഞങ്ങള്‍ മറ്റു ടൈപ്പിസ്റ്റുകള്‍ക്ക് ആശയക്കുഴപ്പം. കാരണം ടൈപ്പിസ്റ്റ് അനിലിന് ഒരു ഏട്ടനുള്ളതായി ഞങ്ങള്‍ക്ക് അറിവില്ല. ഇല്ലാത്ത ഏട്ടന്‍ എങ്ങിനെയാണ് അടിക്കുക. അല്ലെങ്കില്‍ ഏട്ടന്‍ എന്താണ് അടിച്ചത്, ആരെയാണ് അടിച്ചത്?
അല്പസമയത്തിനുശേഷം സൂപ്രണ്ടിന്‍െറ അടുത്ത് ഒരാള്‍ വരുന്നു; സൂപ്രണ്ട് വീണ്ടും അനിലിനെ വിളിച്ചു: "അനിലേ, ഏട്ടന്‍....?"
"കഴിഞ്ഞുസാറേ. " അനില്‍ ടൈപ്പുചെയ്തുകൊണ്ടിരുന്ന ഫയലുമായി സൂപ്രണ്ടിന്‍െറയടുക്കലെത്തി.
അപ്പോഴാണ് ഏട്ടന്‍ എന്നു പറഞ്ഞത് സെക്ഷന്‍െറ പേരായിരുന്നുവെന്ന് (A-10) മനസ്സിലായത്.
ഇതുപോലെയുള്ള ചില സെക്ഷന്‍ "നമ്പരുകള്‍" കേട്ടു (K-2), ഏറ്റു (A-2)
ഇതൊരു പുതിയ അറിവ് .....നന്ദി....
ReplyDeleteനൈസ്!
ReplyDeleteഉം.... കൊള്ളാം... നന്നായിരിക്കണു...
ReplyDeleteകൊള്ളാം കൊള്ളാം ....
ReplyDeleteഇതുപോലെ ചില പ്രശ്നങ്ങള്‍ ദേ ഇതില്‍ കാണാം
http://ar-najeem.blogspot.com/2007/09/blog-post.html
എട്ടന്‍ അടിച്ചില്ല :)
ReplyDelete-സുല്‍
ചാത്തനേറ്: കൊള്ളാം ഊഹിച്ചില്ല :)
ReplyDeleteകമന്‍റുകള്‍ക്ക് നന്ദി
ReplyDeleteഖാന്‍ പോത്തന്‍കോട്, വിശാല മനസ്കന്‍, സഹയാത്രികന്‍, ഏ.ആര്‍. നജീം, സുല്‍, കുട്ടിച്ചാത്തന്‍... നന്ദി
പിന്നെ നജീം, താങ്കളുടെ 'പ്രശ്നങ്ങള്‍' കണ്ടു. കൊള്ളാം.
സുല്‍: സമയത്തും കാലത്തും ഏട്ടനോട് അടിക്കാന്‍ പറയുക
സുഹൃത്തുക്കളെ നന്ദി...