
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മശാസ്താ ക്ഷേത്രമാണ് ശബരിമലയിലേത്. ഈ വര്‍ഷത്തെ മണ്ഡലകാലം 15.11.2008 ശനിയാഴ്ച വൈകുന്നേരം നടതുറക്കുന്നതോടുകൂടി ആരംഭിക്കുന്നു. 16.11.2008 ഞായറാഴ്ച വൃശ്ചികം 1 ആണ്. അന്നുമുതല്‍ 41 ദിവസക്കാലമാണ് മണ്ഡലകാലം. ഇതുകൂടാതെ, മലയാളമാസങ്ങളിലെ ആദ്യ അഞ്ചു ദിവസങ്ങളും വിഷുവിനുമാണ് നടതുറക്കുന്നത്. വ്രതാനുഷ്ഠാനത്തോടെ, ഇരുമുടിക്കെട്ടുമായി ശരണം വിളികളുമായി ഭക്തര്‍ മലകയറുന്നു. മറ്റുചില ഹിന്ദുക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ മതമോ ജാതിയോ ഒരു പ്രശ്നമേയല്ല. യുവതികള്‍ക്കൊഴികെ മറ്റെല്ലാ ആള്‍ക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്.
ചാലക്കയം വഴി പന്പയിലെത്തി കുളിച്ച് മലകയറാം. പന്പയില്‍നിന്നും 4-5 കിലോമീറ്റര്‍ മലകയറ്റമുണ്ട്.
No comments:
Post a Comment