You are the visitor of

Saturday, November 15, 2008

സ്വാമിയേ ശരണമയ്യപ്പ - വ്രതാനുഷ്ഠാനങ്ങള്‍

ശബരിമല തീര്‍ത്ഥാടനത്തിന് പലവിധ നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.
വ്രതം നോക്കണം. അതിനായി ഗുരുസ്വാമിയുടെയോ മാതാപിതാക്കളുടെയോ അനുവാദം വാങ്ങണം. മുടിയും നഖവും മുറിച്ച്, ഷേവു ചെയ്ത് കുളിക്കണം. പുതുവസ്ത്രം ധരിച്ച് തുളസിമാലചൂടി വ്രതം ആരംഭിക്കാം. വ്രതദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തൊഴണം. മാലയിട്ടാല്‍ പിന്നെ അയ്യപ്പനാകുന്നു. ആസുരചിന്തകള്‍ അകലണം. തിരക്കുകള്‍ മാറ്റിവച്ച് ഈശ്വരഭജനത്തിന് സമയം കണ്ടെത്തണം. അന്പലങ്ങളില്‍ ദര്‍ശനം നടത്തണം. അന്പലങ്ങള്‍ വൃത്തിയാക്കാനും പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കാനും പാവങ്ങളെ സഹായിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും തയ്യാറാവണം. മദ്യം, മാംസം തുടങ്ങിയവ വര്‍ജിക്കണം. പച്ചക്കറികളും ധാന്യങ്ങളും മാത്രം ഭക്ഷിച്ച് തറയില്‍ തടിക്കഷണം തലയണയായി ഉപയോഗിച്ച് ഉറങ്ങണം. നഗ്നപാദനായി നടക്കണം. എല്ലാ സ്ത്രീകളെയും അമ്മമാരായി കണ്ട് വണങ്ങണം. ദേഹത്തോ തലയിലോ എണ്ണതേയ്ക്കരുത്. ദുഷ്ചിന്തകള്‍ അകറ്റാനായി എല്ലായ്പോഴും ഒരു തുളസിയില കൈയില്‍ കരുതിയിരിക്കണം.

No comments:

Post a Comment