You are the visitor of

Thursday, December 1, 2011

ഒടുവിലതു സംഭവിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലളിതാമ്മ കണ്ണുരുട്ടി, മോഹനര് തലപ്പാവഴിച്ച് തലകുമ്പിട്ടു. മേലാല്‍ ഒരു കേരളീയനും വാ തുറന്നുപോകരുതെന്ന് ഉത്തരവും നല്‍കി.
കേരളീയന്മാരു മുഴുവനും ശുദ്ധകള്ളന്മാരും തെമ്മാടികളും ഒന്നിനുംകൊള്ളരുതാത്തവരുമാണ്.  എന്തിനു പറയുന്നു ഇവിടത്തെ മറ്റേ യന്ത്രങ്ങളുവരെ പറ്റിപ്പാണ്. അല്ലേ പിന്നെ നാലേ നാല് ചെറീീീീീീീീയ ചെറീീീീീയ കുലുക്കങ്ങളുണ്ടായപ്പോള്‍ അത് 22 എണ്ണമായി എന്തിരങ്ങള് വരച്ചുവച്ചാ പിന്നെ എന്തോ പറയും.  അല്ല ലളിതാമ്മക്കറിയാന്‍പാടില്ലാത്തോണ്ട് ചോദിക്ക്യാ.  അതുകൊണ്ടാ പറഞ്ഞത് എവന്മാരും മുയുവനും കള്ളമാരും കൊള്ളക്കാരുമാണെന്ന്.
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പരത്തുന്നുവെന്ന്ന്നാണ് ലളിതാമ്മേടെ ആപ്രായം. അതുകൊണ്ട് സുപ്രീം കോടതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണത്രെ. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നടത്തുന്ന പ്രചാരണം നല്ല ഉദ്ദേശത്തോടെയല്ല. അണക്കെട്ടിനടുത്ത് നാല് ഭൂചലനങ്ങള്‍ മാത്രമാണ് അടുത്തിടെ ഉണ്ടായത്. ഡാമിന് വളരെ അകലെ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ല. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് കേരളത്തിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിലക്കണമെന്നും ജയാമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 


പുതിയ ഡാമിനായി കേരളമുഖ്യന്‍ പറയുന്നതൊന്നുംശരിയല്ലെന്നും കേരളാമന്ത്രിമാര്‍ വായിനോക്കികളാണെന്നും തമിഴന്‍ സര്‍ട്ടീക്കറ്റ് തന്നിട്ടൊണ്ട്.
എന്നാ നുമ്മടെ പാവം ചാണ്ടിച്ചായനാണെങ്കീ പറേണത് കേട്ടാ കഷ്ടംതോന്നും. ഓ തന്നെ. അങ്ങോര് പറേണ് നമ്മള് പറഞ്ഞതൊക്കെ ലവന്മാരിക്ക് മനസ്സിലായെന്ന് കേട്ടാ
കേരളത്തിന്‍റെ നിലപാട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍  മാറ്റമുണ്ടാക്കിയെന്നാണ് ചാണ്ടിച്ചായന്‍ പറേണത്.  ഇനീപ്പം 120 അല്ല 100 അടിയായിട്ടുവേണേലും താഴഴ്ത്താമെന്നായിട്ടുണ്ടുപോലും

ഇതുകൊണ്ട് ഒരുപയോഗമുണ്ടായി;
ലളിതാമ്മേക്ക് കുറച്ചുകത്തെഴുതാന്‍ ചിലരിക്കൊക്കെ കഴിഞ്ഞു. കാരിയവും കാരണവുമില്ലാതെ കത്തെഴുതിയാല്‍ കുടുംബകലഹത്തിനു വേറെന്തുവേണം.


ഒടുവില്‍ പി.ജെ.ജോസഫും കൈയൊഴിഞ്ഞു.  ലളിതാമ്മേടെ കോലം കത്തിച്ചത് തെറ്റായിപ്പോയെന്നും അതുകൊണ്ട് സമസ്താപരാധവും പൊറുക്കണമെന്നും അദ്ദ്യയവും അപേക്ഷിച്ചിട്ടുണ്ട്.

എല്ലാവരും കൈവിട്ട സ്ഥിതിക്ക് ഇനി എന്താ വേണ്ടതെന്ന് കേരള ജനങ്ങള്‍ സ്വയമങ്ങു തീരുമാനിക്കട്ടെ. പിന്നല്ലാതെ.  

No comments:

Post a Comment