You are the visitor of

Sunday, December 25, 2011

മുല്ലപ്പെരിയാര്‍ - സമകാലികം


മുന്‍പ് ഞാനെഴുതിയത് ശരിയായി വരുന്നു. അത് വായിക്കുന്നതിന് അടുത്ത വരി ക്ലിക്ക് ചെയ്യുക.

ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം

 [യഥാര്‍ത്ഥത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്.  കേരളക്കാരെ ആക്രമിക്കുന്ന തമിഴരെ തിരികെ ആക്രമിക്കരുത്.  അതു കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ലെന്നുമാത്രമല്ല ഇപ്പോഴത്തെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ. എന്നാല്‍ കുറച്ചുദിവസത്തേക്ക് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും പൂവും വേണ്ടെന്നു വയ്ക്കുക. ഒന്നുമില്ലെങ്കില്‍ നമുക്ക് ഇവ വാങ്ങുവാന്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തമിഴര്‍ ഉണ്ടാക്കുന്ന പച്ചക്കറി, പഴം, പാല്‍, മുട്ട,കോഴി, പൂവ് തുടങ്ങിയവ കൈയില്‍ വച്ച് അവരെന്തുചെയ്യും ?പുഴുങ്ങിത്തിന്നട്ടെ.  വൈക്കോയെപ്പോലുള്ള വിവരദോഷികളെ കേരളത്തിന്‍െറ മേല്‍ ചവിട്ടി നിന്ന് വളരാന്‍ അനുവദിക്കരുത്.  അത് ഇന്ത്യയുടെ ഫെഡറലിസത്തിനെ ബാധിക്കുന്ന കാന്‍സറാണ്.  അത് മുളയിലേ വെട്ടിക്കളയുകതന്നെ വേണം. ]
തമിഴ്നാട്ടുകാരുടെ പച്ചക്കറിയില്ലെങ്കിലും കേരളത്തില്‍ പച്ചക്കറിക്ക് ഒരു ക്ഷാമവും വരില്ലെന്ന് പ്രമുഖ പച്ചക്കറി  വ്യാപാരികള്‍ പറയുന്നു  തമിഴ്നാട്ടില്‍ നിന്ന് ലോറി വന്നില്ലെങ്കില്‍ നഷ്ടം അവര്‍ക്കാണ്.  കാരണം കോടികളുടെ പച്ചക്കറിയാണ് ദിവസവും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്നത്. അവര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍മൈസൂറില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ചിക്കമംഗ്ളൂരില്‍ നിന്നും ലോറിക്കണക്കിന് പച്ചക്കറി എത്തുന്നുണ്ട്.  തമിഴ്നാട് തടഞ്ഞാല്‍ സ്തംഭിക്കുന്നതല്ല കേരളത്തിലെ പച്ചക്കറി വ്യാപാരം.  പൂര്‍ണ്ണമായും തമിഴ്നാടിനെ ആശ്രയിക്കുന്നകേരളീയര്‍ക്ക്ഇനി പച്ചക്കറി കിട്ടാതാകുമോ എന്ന സാധാരണക്കാരുടെ ആശങ്കയ്ക്ക് കുളില്‍കാറ്റുപോലെയാണ് പച്ചക്കറി വ്യാപാരികള്‍ പ്രതികരിക്കുന്നത്.  ട്രാന്‍സ്പോര്‍ട്ടിംഗിലുള്ള ചെറിയ നേട്ടം നോക്കിയാണ് തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറി കൊണ്ടുവരാന്‍ മുന്‍ഗണന നല്‍കുന്നത്.  പച്ചക്കറിയും പൂക്കളും ചീഞ്ഞുപോകുന്നവയാണ്.  കേരള വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് വിളവെടുക്കുന്ന തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് അതെല്ലാം അവിടെത്തന്നെ വെട്ടിമൂടേണ്ടിവരും (23-12-2011-ലെ വാര്‍ത്ത)

തമിഴ്നാട്ടിലെ പച്ചക്കറി എത്തി:  അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് വിടാതെ കേരളീയരെ പാഠം പഠിപ്പിക്കാന്‍ തമിഴ്നാട്ടുകാര്‍ പരീക്ഷിച്ച അപ്രഖ്യാപിത ഉപരോധം പൊളിഞ്ഞു.  കേരളത്തിലെ വിപണി നഷ്ടമായാല്‍ തമിഴ്നാട്ടിലെ പച്ചക്കറി നശിക്കുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന തിരിച്ചറിവാണ് കാലവിളംബമില്ലാതെ പച്ചക്കറിയുമായി തമിഴ് നാട്ടില്‍ നിന്ന് വീണ്ടും ലോറികള്‍ എത്താന്‍ കാരണം (24-12-2011-ലെ വാര്‍ത്ത)

ഇതില്‍ എനിക്കുള്ള തിരുത്ത് : ''അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് വിടാതെ കേരളീയരെ പാഠം പഠിപ്പിക്കാന്‍ തമിഴ്നാട്ടുകാര്‍ പരീക്ഷിച്ച അപ്രഖ്യാപിത ഉപരോധം പൊളിഞ്ഞു. '' - എന്നതിലെ തമിഴ് നാട്ടുകാര്‍ പരീക്ഷിച്ച എന്നതിനു പകരം ചില ''ഛിദ്രശക്തികളായ  തമിഴ് രാഷ്ട്രീയക്കാര്‍'' എന്ന് മാറ്റിപ്പറയുന്നതാണ് ശരി. അല്ലാതെ തമിഴരും മലയാളികളും തമ്മില്‍ ശത്രുതയൊന്നുമില്ല. 


പല പ്രശ്നങ്ങളുടെയും പേരില്‍ ചെളിക്കഴിയില്‍ വീണ മന്ത്രി പി.ജെ.ജോസഫ് ചെളി കഴുകാന്‍ ലഭിച്ച അവസരമായി മുല്ലപ്പെരിയാര്‍ പ്രശ്നത്തെ മാറ്റിയതിന്‍െറ ദോഷം തമിഴ്നാട്ടിലെ സാധാരണ മലയാളികള്‍ അനുഭവിക്കുകയാണ്.  സമാധാനപരമായി തീര്‍ക്കേണ്ടപ്രശ്നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള യൂദ്ധമാക്കി മാറ്റിയതിന് മറുപടി പറയേണ്ടത് അതിനു പിന്നില്‍ രാഷ്ട്രീയം കളിച്ചവരാണ്.  (-വെള്ളാപ്പള്ളി - 23-12-2011-ലെ വാര്‍ത്ത)


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് ഗവണ്‍മെന്‍റ് കൈക്കൊള്ളുന്ന സമരമാര്‍ഗ്ഗങ്ങള്‍ അടക്കമുള്ള ഏതൊരു നടപടിക്കും തങ്ങള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.  തമിഴര്‍ക്ക് അനുവദിച്ചിട്ടുള്ള റേഷന്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് കാര്‍ഡ് തുടങ്ങിയ എല്ലാവിധ അവകാശങ്ങളും മലയാളികളായ തങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട് എന്നിരിക്കെ, മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കാന്‍വേണ്ടി സര്‍ക്കാരും തമിഴ് ജനതയും കൈക്കൊള്ളുന്ന എല്ലാ നടപടികളോടും സഹകരിക്കുമെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. ( 23-12-2011-ലെ വാര്‍ത്ത)


ഇതില്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുവോ ''മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കാന്‍ വേണ്ടി'' - ഇതൊരു പുതിയ ആവശ്യമാണ്.  യഥാര്‍ത്ഥത്തില്‍ തമിഴ് നാട് സര്‍ക്കാരിന്‍െറ ആവശ്യം എന്താണ്?


തമിഴ് നാട്ടിലേക്കുള്ള കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കുനേരെ കല്ലേറ്.  ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച്  ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തി ബസുകള്‍ കേരളത്തിലേക്ക് മടക്കി അയച്ചു.  കൂടുതല്‍ സമയം അവിടെ ചെലവഴിച്ചാല്‍ ബസുകള്‍ കത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ രണ്ടു ബസ്സുകളും ആര്യങ്കാവ് അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ എത്തിച്ചു. 


ഇതാണോ ഫെഡറലിസം?



No comments:

Post a Comment