ഇന്ന് വെളുപ്പിന് ധനകാര്യവകുപ്പുമന്ത്രിയുമായും തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും താല്ക്കാലികമായി നിറുത്തിവച്ചു. മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ജീവനക്കാരുടെ ആശങ്കകള്‍ ദുരീകരിക്കാന്‍ സംഘടനാപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്നും ഫണ്ട് മാനേജര്‍മാരായി സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്താന്‍ PFRDA യോട് ആവശ്യപ്പെടുമെന്നും ധാരണയായിട്ടുണ്ട്. എന്തായാലും ഇത് വരുംതലമുറയ്ക്ക് ആശ്വാസമാകുമെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാന കലാമേളയിലുണ്ടായ അപാകതകള്‍ പരിഹരിക്കുമെന്ന് ആശ്വസിക്കാം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്നുകൂടി അവധിയാണ്. അവിടങ്ങളില്‍ നാളെമുതല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. അങ്ങിനെവരുമ്പോള്‍ സമരം ചെയ്ത ജീവനക്കാര്‍ക്ക് 7 ദിവസത്തെ ശമ്പളം നഷ്ടപ്പെടും. വരുംതലമുറയ്ക്കായുള്ള ത്യാഗമായി ഈ പ്രവൃത്തിയെ വിലയിരുത്തി അത് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം
No comments:
Post a Comment