Saturday, November 29, 2008
Sunday, November 23, 2008
ടൈപ്പ്റൈറ്റര്‍
Wednesday, November 19, 2008
Sunday, November 16, 2008
അന്പിളിഅമ്മാവാ താമരക്കുന്പിളിലെന്തൊണ്ട്?
Saturday, November 15, 2008
സ്വാമിയേ ശരണമയ്യപ്പ - വ്രതാനുഷ്ഠാനങ്ങള്‍
വ്രതം നോക്കണം. അതിനായി ഗുരുസ്വാമിയുടെയോ മാതാപിതാക്കളുടെയോ അനുവാദം വാങ്ങണം. മുടിയും നഖവും മുറിച്ച്, ഷേവു ചെയ്ത് കുളിക്കണം. പുതുവസ്ത്രം ധരിച്ച് തുളസിമാലചൂടി വ്രതം ആരംഭിക്കാം. വ്രതദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തൊഴണം. മാലയിട്ടാല്‍ പിന്നെ അയ്യപ്പനാകുന്നു. ആസുരചിന്തകള്‍ അകലണം. തിരക്കുകള്‍ മാറ്റിവച്ച് ഈശ്വരഭജനത്തിന് സമയം കണ്ടെത്തണം. അന്പലങ്ങളില്‍ ദര്‍ശനം നടത്തണം. അന്പലങ്ങള്‍ വൃത്തിയാക്കാനും പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കാനും പാവങ്ങളെ സഹായിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും തയ്യാറാവണം. മദ്യം, മാംസം തുടങ്ങിയവ വര്‍ജിക്കണം. പച്ചക്കറികളും ധാന്യങ്ങളും മാത്രം ഭക്ഷിച്ച് തറയില്‍ തടിക്കഷണം തലയണയായി ഉപയോഗിച്ച് ഉറങ്ങണം. നഗ്നപാദനായി നടക്കണം. എല്ലാ സ്ത്രീകളെയും അമ്മമാരായി കണ്ട് വണങ്ങണം. ദേഹത്തോ തലയിലോ എണ്ണതേയ്ക്കരുത്. ദുഷ്ചിന്തകള്‍ അകറ്റാനായി എല്ലായ്പോഴും ഒരു തുളസിയില കൈയില്‍ കരുതിയിരിക്കണം.
സ്വാമിയേ ശരണമയ്യപ്പ
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മശാസ്താ ക്ഷേത്രമാണ് ശബരിമലയിലേത്. ഈ വര്‍ഷത്തെ മണ്ഡലകാലം 15.11.2008 ശനിയാഴ്ച വൈകുന്നേരം നടതുറക്കുന്നതോടുകൂടി ആരംഭിക്കുന്നു. 16.11.2008 ഞായറാഴ്ച വൃശ്ചികം 1 ആണ്. അന്നുമുതല്‍ 41 ദിവസക്കാലമാണ് മണ്ഡലകാലം. ഇതുകൂടാതെ, മലയാളമാസങ്ങളിലെ ആദ്യ അഞ്ചു ദിവസങ്ങളും വിഷുവിനുമാണ് നടതുറക്കുന്നത്. വ്രതാനുഷ്ഠാനത്തോടെ, ഇരുമുടിക്കെട്ടുമായി ശരണം വിളികളുമായി ഭക്തര്‍ മലകയറുന്നു. മറ്റുചില ഹിന്ദുക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ മതമോ ജാതിയോ ഒരു പ്രശ്നമേയല്ല. യുവതികള്‍ക്കൊഴികെ മറ്റെല്ലാ ആള്‍ക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്.
ചാലക്കയം വഴി പന്പയിലെത്തി കുളിച്ച് മലകയറാം. പന്പയില്‍നിന്നും 4-5 കിലോമീറ്റര്‍ മലകയറ്റമുണ്ട്.
Thursday, November 13, 2008
Subbird
Monday, November 10, 2008
PDFCreator
for getting FREE PDFCreator please click here
Friday, November 7, 2008
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയസമ്മേളനം
ഊര്‍ജലാഭത്തിനും ലാപ്‌ടോപ്പ് ബാറ്ററി ആയുസിനും
ഊര്‍ജ്ജ സംരക്ഷണ വെബ് പോര്‍ട്ടല്‍
കൊല്ലം എനര്‍ജി ട്രസ്റ്റിന്‍റെ വെബ് പോര്‍ട്ടലായ http://urjasamrakshanam.org ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. അവരുടെ ഒരു ലേഖനം ചുവടെ ചേരക്കുന്നുകംപ്യൂട്ടര് വിപണിയില്‍ ഡസ്‌ക് ടോപ്പ് സിസ്റ്റത്തെക്കാളും വളര്‍ച്ചാനിരക്ക് ഇന്ന് ലാപ്‌ടോപ് കംപ്യൂട്ടറുകള്‍ക്കുണ്ട്. എന്നാല്‍ ലാപ്‌ടോപ് ഉപയോക്താക്കള്‍ക്ക് ബാറ്ററി ചാര്‍ജ് ടൈം മിക്കപ്പോഴും തടസം സൃഷ്‌ടിക്കും. ബാറ്ററി ചാര്‍ജ് ആയുസ് കൂട്ടാനുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍
1.ഡിസ്‌പ്ലെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്,സി.പി.യു സ്‌പീഡ്..എന്നിവ ക്രമീകരിക്കുക. സ്‌ക്രീന്‍ തെളിച്ചം കുറച്ചുവച്ചാല്‍ വൈദ്യുതോപയോഗം കുറയും. എല്ലാ ലാപ്‌ടോപ്പുകളിലും പവര്‍ മാനേജ്‌മെന്റ് ഓപ്‌ഷനുകള്‍ ഉണ്ട്. ഇത് എനേബിള്‍ ചെയ്യുക.
2.ലാപ്‌ടോപ്പില്‍ മൂല്യവര്‍ധനവിനും ഉപയോഗലാളിത്യത്തിനുമായി ഘടിപ്പിക്കാറുള്ള ഡാറ്റാകാര്‍ഡ്, ബ്ലൂ ടൂത്ത് അഡാപ്‌റ്റര്‍, യു.എസ്.ബി മൗസ് എന്നീ ഉപകരണങ്ങള്‍ അധിക ഊര്‍ജം എടുക്കുന്നുണ്ട്. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ ഒഴിവാക്കുക അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക.
3.ഐ.പോഡ് പോലുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ചാല്‍ ഇത് ചാര്‍ജ് ചെയ്യാന്‍ ലാപ്‌ടോപ്പ് ബാറ്ററി ഉപയോഗിച്ചുകൊണ്ടിരിക്കും. ഇവ ചാര്‍ജ്ജിനിടണമെങ്കില്‍ ലാപ്‌ടോപ്പ് വൈദ്യുതലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തുക.
4. ലാപ്‌ടോപ്പ് ബാറ്ററിയില്‍ വര്‍ക്ക് ചെയ്യുന്ന വേളയില്‍ മൗസിന് പകരം ടച്ച് പാഡ് ഉപയോഗിച്ചാല്‍ ഏറെനേരം ഉപയോഗിക്കാം.
5.ഉചിതമായ റാം റാന്‍ഡം അക്‌സസ് മെമ്മറി ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തുക. അല്ലാത്തപക്ഷം കൂടുതല്‍ മെമ്മറി ഉപയോഗിക്കേണ്ട അവസരങ്ങളില്‍ വിര്‍ച്വല്‍ മെമ്മറി ഉപയോഗിച്ചു തുടങ്ങും. വിര്‍ച്വല്‍ മെമ്മറി എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക്കിന്റെ വര്‍ധിച്ച ഉപയോഗം തന്നെയാണ്. ഉപയോഗത്തിന് യുക്തമായ റാം ഊര്‍ജലാഭം എന്നു സാരം.
6.ഉപയോഗത്തിലില്ലങ്കില്‍ സി.ഡി ഡി.വി.ഡി റോം എന്നിവ ഡ്രൈവില്‍ ഇടാതിരിക്കുക. ഡാറ്റാ സര്‍ച്ചിംഗ് വേളയിലും മറ്റും ഡ്രൈവില്‍ ഡിസ്‌ക് ഉണ്ടെങ്കില്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍ സ്‌പിന്‍ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഊര്‍ജനഷ്‌ടം ഡിസ്‌ക് ഒഴിവാക്കുന്നതിലൂടെ കുറയ്‌ക്കാം.
7.മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയുടെ മെറ്റല്‍ കണക്‌ടറുകള്‍ വൃത്തിയാക്കുക.തുണിയില്‍ ക്ലീനിംഗ് ലിക്വിഡ് ഉപയോഗിച്ച് വെടിപ്പാക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ബാറ്ററിയില്‍ നിന്നുള്ള ചാനല്‍ മെച്ചപ്പെട്ട് വൈദ്യുത പ്രവാഹം കാര്യക്ഷമമാകും.
8.ബാറ്ററി ഏറെ നാള്‍ ഉപയോഗത്തിലില്ലാതെ വയ്‌ക്കരുത്. കുറഞ്ഞത് രണ്ടാഴ്‌ചയിലൊരിക്കലെങ്കിലും ചാര്‍ജ് ചെയ്യുക, ഉപയോഗിക്കുക. ലിഥിയം ബാറ്ററി പൂര്‍ണമായും ഡിസ്‌ചാര്‍ജ് ചെയ്യാന്‍ അനുവദിക്കരുത്.
9.ലാപ്‌ടോപ്പിന്റെ വായൂസഞ്ചാരം കൂട്ടുക. ഉയര്‍ന്നചൂടുള്ള അന്തരീക്ഷം ഉപകരണത്തിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കും. ലാപ്‌ടോപ്പിന്റെ വശങ്ങളിലും അടിഭാഗത്തും ഉള്ള വായുസഞ്ചാര അഴികള്‍ വൃത്തിയാക്കുക.ചില സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാര അഴികള്‍ തടസപെടുത്തക്ക രീതിയില്‍ പുസ്‌തകങ്ങളോ പെന്‍ സ്റ്റാന്റോ കാണാറുണ്ട്. ഇവ ഒഴിവാക്കി സുഗമമായ വായു സഞ്ചാരം ഉറപ്പുവരുത്തുക. ലാപ് ടോപ് അല്‌പം ഉയര്‍ന്ന രീതിയില്‍ ഘടിപ്പിക്കാനനുവദിക്കുന്ന ലാപ് ടോപ് സ്റ്റാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് കൂടുതല്‍ വായുസമ്പര്‍ക്കം ഉണ്ടാക്കി താപനില ശരിയായ അളവില്‍ നിലനിര്‍ത്തുന്നു.
10.ബാറ്ററിയില്‍ ഏറെ നേരം പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, ചെയ്യുന്ന ജോലിക്കൊപ്പം സംഗീതം ആസ്വദിക്കുന്നതു പോലുള്ള മള്‍ട്ടി ടാസ്‌കുകള്‍ ഒഴിവാക്കുക. ഒന്നിലധികം ജോലിചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുമല്ലോ. ശരിയായ ഇടപെടലുകളിലൂടെ മള്‍ട്ടി ടാസ്‌ക്കുകള്‍ ഒഴിവാക്കി ബാറ്ററി കൂടുതല്‍ നേരം ഉപയോഗിക്കാം.