You are the visitor of

Monday, January 14, 2013

പണിമുടക്ക് താല്ക്കാലികമായി പിന്‍വലിച്ചു

ഇന്ന് വെളുപ്പിന് ധനകാര്യവകുപ്പുമന്ത്രിയുമായും തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും താല്ക്കാലികമായി നിറുത്തിവച്ചു.  മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ജീവനക്കാരുടെ ആശങ്കകള്‍ ദുരീകരിക്കാന്‍ സംഘടനാപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്നും ഫണ്ട് മാനേജര്‍മാരായി സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്താന്‍ PFRDA യോട് ആവശ്യപ്പെടുമെന്നും ധാരണയായിട്ടുണ്ട്.   എന്തായാലും ഇത് വരുംതലമുറയ്ക്ക് ആശ്വാസമാകുമെന്നതില്‍ തര്‍ക്കമില്ല.  സംസ്ഥാന കലാമേളയിലുണ്ടായ അപാകതകള്‍ പരിഹരിക്കുമെന്ന് ആശ്വസിക്കാം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്നുകൂടി അവധിയാണ്.  അവിടങ്ങളില്‍ നാളെമുതല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.  അങ്ങിനെവരുമ്പോള്‍ സമരം ചെയ്ത ജീവനക്കാര്‍ക്ക് 7 ദിവസത്തെ ശമ്പളം നഷ്ടപ്പെടും.  വരുംതലമുറയ്ക്കായുള്ള ത്യാഗമായി ഈ പ്രവൃത്തിയെ വിലയിരുത്തി അത് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Sunday, January 13, 2013

പണിമുടക്ക് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി?

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കഴിഞ്ഞ 5 ദിവസത്തിലേറെയായി പണിമുടക്കിലാണ്.  ഈ പണിമുടക്കിന് ആധാരമായത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്.  കേന്ദ്ര സര്‍ക്കാര്‍ 2001 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ച് 2004-ല്‍ കേന്ദ്രത്തില്‍ ആരംഭിച്ച ഈ പദ്ധതി ഇനിയും നിയമമായി മാറിയിട്ടില്ല.  2004 മുതല്‍ കേന്ദ്രത്തില്‍ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയെ സംബന്ധിച്ച് ഇപ്പോഴും സംസ്ഥാനസര്‍ക്കാരിന് ഒന്നുമറിയില്ലെന്നത് ഈ പണിമുടക്കിന്‍െറ പ്രാധാന്യം വ്യക്തമാക്കുന്നു.  എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ മടിക്കുന്നതിന് കാരണം മറ്റൊന്നല്ല. മിനിമംപെന്‍ഷന്‍ നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഒരു മറുപടി നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ല. പിന്നെന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്.  റവന്യൂ വരുമാനം കുറയുന്നത് സര്‍ക്കാരിന്‍െറ പിടിപ്പുകേടല്ലേ.  വന്‍കിടക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിനു രൂപയുടെ നികുതി എന്തുകൊണ്ട് പിരിച്ചെടുക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നില്ല.  അപ്പോള്‍ അതൊന്നുമല്ല കാര്യം.  ജീവനക്കാര്‍ ഇല്ലാതെ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ചലിക്കുന്നത്.  ജീവനക്കാര്‍ എന്നത് സര്‍ക്കാര്‍ എന്ന പ്രസ്ഥാനത്തിന്‍െറ അസ്ഥികൂടമല്ലേ.  അതില്ലാതായാല്‍ പിന്നെ രൂപമില്ല.  ഇതൊന്നും അറിഞ്ഞുകൂടാത്തവരൊന്നുമല്ല ഭരണക്കാര്‍.  എന്നാല്‍ വരാന്‍ പോകുന്ന കാലത്തെ ഭീകരാവസ്ഥ സൃഷ്ഷിച്ച് അത് മറികടക്കാന്‍ ജീവനക്കാരെ വെട്ടാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.  

              യഥാര്‍ത്ഥത്തില്‍ ഈ പണിമുടക്ക് ആര്‍ക്കുവേണ്ടിയാണ്..  വരുംതലമുറയ്ക്ക് വേണ്ടിയാണ്. അത് മനസ്സിലാക്കാതെയാണ് കെ.എസ്.യു.വും മറ്റും ഉറഞ്ഞുതുള്ളുന്നത്.  അവര്‍ മനസ്സിലാക്കി വരുമ്പോള്‍ വൈകിപ്പോയെന്നിരിക്കും.
              സര്‍ക്കാര്‍ ജീവനക്കാരായി ചുമ്മാതങ്ങു നിയമിക്കുകയല്ല. അതിനു അതിന്‍േറതായ നടപടി ക്രമവും പ്രയാസങ്ങളുമുണ്ട്. ഇതൊക്കെ തരണം ചെയ്താണ്. ജോലി നേടുന്നത്. ഇത് ലഭിക്കാത്തവര്‍ക്ക് ഇവരോട് പൊതുവെ അസൂയയാണ്. അത് സ്വാഭാവികമാണ്. ഈ അസൂയ മുതലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായാല്‍ അവര്‍ക്ക് മറ്റു വഴികളിലൂടെ ധനാഗമം നടത്താന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇതൊന്നുമില്ലാത്ത പ്രൈവറ്റ് മേഖലയിലുള്ളവര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കുന്നു. അവര്‍ക്ക് വരുംതലമുറയ്ക്കുള്ള സമ്പത്ത് കൂടി നേടാന്‍ കഴിയും അവര്‍ക്ക് എന്തിന് പെന്‍ഷന്‍? അവരാണല്ലോ 1.7 ലക്ഷം കോടിപോലുള്ളവയുടെ ഉപയോക്താക്കള്‍. ഇവര്‍ അവരുടെ സമ്പാദ്യം! ഇന്ത്യയ്ക്കുള്ളില്‍ നിക്ഷേപിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനാകട്ടെ അവന് കിട്ടുന്ന ശമ്പളം മുഴുവനായിത്തന്നെ തന്‍െറ സമൂഹത്തില്‍ ചെലവഴിക്കുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യസേവനം ചെയ്യുന്നു. അവന് അവസാന നാളുകളില്‍ ഇരക്കാതെ ജീവിക്കാന്‍ നാലുചക്രം കൊടുക്കണം സാര്‍. പാല്‍ക്കാരനും പത്രക്കാരനും പലവ്യഞ്ജനക്കാരനും എല്ലാം ജീവിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരന്‍െറ പണം കൊണ്ടുതന്നെയാണ്. ഇക്കാര്യം 2002-ലെ 32 ദിവസത്തെ പണിമുടക്കിലൂടെ വ്യാപാരികള്‍ക്ക് മനസ്സിലായിട്ടുള്ളതാണ്.
                   സര്‍ക്കാര്‍ ഒരു പുതിയ ആശയം കൊണ്ടുവന്നാല്‍ അത് എതിര്‍ത്തു തോല്പിക്കണമെന്നൊന്നും ആഗ്രഹമില്ല.  പക്ഷെ നിലനില്‍ക്കുന്ന സംവിധാനത്തെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു മാറ്റമാണ് നല്ലത്.  അപ്രകാരമൊരു വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായി സമരം ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Saturday, January 12, 2013

പോള്‍ - സര്‍ക്കാര്‍ ജീവനക്കാരുടെ സമരം

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം എത്രത്തോളം ന്യായമാണ് എന്നതു സംബന്ധിച്ച് ഹോംപേജില്‍ നല്‍കിയിരിക്കുന്ന പോളില്‍ പങ്കെടുത്ത് അതു വിജയിപ്പിക്കുമല്ലോ. 

പണിമുടക്ക്

പണിമുടക്ക് നാലാം ദിനം പിന്നിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉറച്ചനിലപാടു മാത്രം മുന്നില്‍
പണിമുടക്കുന്ന ജീവനക്കാരെ ഈച്ചയോടുപമിച്ച ആഭ്യന്തരമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിക്കുക.

പണിമുടക്ക് മൂന്നാം ദിവസം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തെ ചില ചിത്രങ്ങള്‍




 ശ്രീ.എം.വിജയകുമാര്‍ അഭിസംബോധന ചെയ്യുന്നു.




 ശ്രീ.ശിവന്‍കുട്ടി എം.എല്‍.എ.



ശ്രീ.കടകംപള്ളി സുരേന്ദ്രന്‍




Thursday, January 10, 2013

ചില സമരചിത്രങ്ങള്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം രണ്ടാം ദിവസം

സെക്രട്ടേറിയറ്റിനു മുന്നില്‍




ശ്രീ.കടകംപള്ളി സുരേന്ദന്‍ അഭിസംബോധന ചെയ്യുന്നു.


സമരസമിതി കണ്‍വീനര്‍ ശ്രീ.ശ്രീകുമാര്‍


കെ.എസ്.യു.ക്കാരുടെ ആക്രമണത്തെത്തുടര്‍ന്ന് ശ്രീ.പന്ന്യന്‍ രവീന്ദ്രന്‍ ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു.


സമരക്കഞ്ഞി



Tuesday, January 8, 2013

സംസ്ഥാന ജീവനക്കാരുടെ അനിശ്ചിതകാലസമരം പ്രകടനത്തെ അഭിസംബോധനചെയ്ത് സ: വി.എസ്. അച്യുതാനന്ദന്‍ സംസാരിക്കുന്നു.



സ: സി. ദിവാകരന്‍ സംസാരിക്കുന്നു.



ആരാച്ചാരുടെ നീതിശാസ്ത്രം അവഗണിക്കുക

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സാമൂഹികവിപത്ത്
അര്‍ജന്‍റീനയിലെയും ചിലിയിലെയും അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന അര്‍ജന്‍റീനയുടെ പതനം കണ്‍തുറന്ന് കാണണം.


പണിമുടക്കുന്നത് എന്തിനുവേണ്ടി

സംസ്ഥാന സര്‍ക്കാരിന്‍െറ കണക്കിലെ കളികള്‍ പൊളിച്ചെഴുതുന്നു.  ഇവിടെ ആര്‍ക്കാണ് ലാഭം?

2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ആദ്യം തകര്‍ന്നത് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളായിരുന്നു.

പങ്കാളിത്ത പെന്‍ഷന്‍ പ്രതിസന്ധിക്ക് പരിഹാരമല്ല

സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം പങ്കാളിത്ത പെന്‍ഷനല്ല - എ. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ.


Sunday, January 6, 2013

പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും പണിമുടക്കവും

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുന്നു.  ഇതിനെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. (മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

എന്താണ് പങ്കാളിത്ത പെന്‍ഷന്‍?

കേരളസര്‍ക്കാര്‍ പറയുന്നത് ആദ്യം കേള്‍ക്കാം.

കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംബ്രദായമാണ്.  അതനുസരിച്ച് സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മരണം വരെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിശ്ചിത പെന്‍ഷന്‍ ലഭിക്കുന്നു.  എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പെന്‍ഷന്‍ സംബ്രദായമനുസരിച്ച് 2013 ഏപ്രില്‍ 1-നുശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളത്തിന്‍െറയും ക്ഷാമബത്തയുടെയും 10 ശതമാനം വീതം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ് മെന്‍റ് അതോറിട്ടിയില്‍ (PFRDA) അടയ്ക്കണം.  തത്തുല്യമായ തുക ഗവണ്‍മെന്‍റും പ്രസ്തുത അക്കൌണ്ടില്‍ അടയ്ക്കും. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അയാളുടെ പെന്‍ഷന്‍ ഫണ്ട് അക്കൌണ്ടിലുള്ള 60 ശതമാനം തുക പിന്‍വലിക്കാം.  ആന്വിറ്റി പദ്ധതിയനുസരിച്ച് ബാക്കിവരുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നു.


(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

ഇനി ജീവനക്കാരുടെ ഭാഗമാകട്ടെ;പുതിയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്കോ സര്‍ക്കാരിനോ പൊതുസമൂഹത്തിനോ യാതൊരു മെച്ചവും ഉണ്ടക്കുന്നതല്ല. പുതിയ പദ്ധതിയുടെ രൂപരേഖയെ സംബന്ധിച്ചോ മിനിമം പെന്‍ഷനെങ്കിലും ഉറപ്പുവരുത്തുമെന്നതിനെക്കുറിച്ചോ സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല.  ഇത് വെറുമൊരു നിക്ഷേപപദ്ധതിമാത്രമാണ്.  നിക്ഷേപകാലാവധി കഴിയുമ്പോള്‍ അതില്‍നിന്നും 60% പിന്‍വലിക്കുകയും ശേഷിച്ചഭാഗത്തിന്‍െറ പലിശയിനത്തില്‍ ചെറിയൊരുതുക (നക്കാപ്പിച്ച) ലഭിച്ചാലായി ലഭിച്ചില്ലെങ്കിലായി.  പെന്‍ഷന്‍ എന്നതു മാറ്റിവച്ച വേതനമാണ്. നിലവില്‍ അത് സര്‍ക്കാരാണ് മാറ്റിവയ്ക്കേണ്ടത്.  എന്നാല്‍ ഒരു സര്‍ക്കാരും അങ്ങിനെ ഒരു തുക മാറ്റി വച്ചതായി കാണുന്നില്ല.  ഇപ്പോള്‍ പറയുന്ന 10% തുക സര്‍ക്കാര്‍ മാറ്റി വയ്ക്കുമെന്നതിന് ഉറപ്പില്ല.  മാത്രമല്ല ജീവനക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്നതുക ഷെയര്‍ മാര്‍ക്കറ്റില്‍ ചൂതാട്ടത്തിന് നല്‍കും.  സാമ്പത്തികപ്രതിസന്ധിയിലുഴലുന്ന  സ്വകാര്യ ആഗോള കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.  സംസ്ഥാന റവന്യൂവരുമാനത്തിന്‍െറ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനായി ഉപയോഗിക്കുന്നുവെന്നത് സത്യമല്ല.  യഥാര്‍ത്ഥ വസ്തുത വെളിവാക്കണം.  ഈ പദ്ധതിയുടെ ആരംഭപ്രവര്‍ത്തനസമയത്ത് അനുകൂല സംഘടന പറഞ്ഞത്...പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു നോണ്‍ ഇഷ്യൂ ആണ്. ഇടതുപക്ഷക്കാര്‍ പുലി വരുന്നേ പുലി വരുന്നേ എന്ന് വെറുതെ വിളിച്ചുകൂവുകയാണ്. ഇനി അഥവാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ആദ്യം സമരത്തിനിറങ്ങുന്നത് സെറ്റോ സംഘടനയായിരിക്കും എന്നാണ്..... എന്താ ഇപ്പോള്‍ പുലി വന്നില്ലേ, എന്നിട്ടെന്താ അവര്‍ സമരിക്കാത്തത്?  

(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

ഇത്2013 ഏപ്രില്‍ 1 മുതല്‍ നിയമിതരാകുന്നവര്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. എന്തുകൊണ്ട് നിലവിലുള്ള ജീവനക്കാര്‍ എതിര്‍ക്കുന്നു:

PFRDA ബില്‍ ഇതുവരെയും നിയമമായിട്ടില്ല.  സംസ്ഥാന സര്‍ക്കാര്‍ പറയുംപോലെ പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയെങ്കില്‍ അവിടങ്ങളിലുള്ള എം.പി.മാരുടെ സഹായത്തോടെ കേന്ദ്രത്തില്‍ ഈ നിയമം  പാസ്സാക്കാത്തതെന്താണ്. അതിനെന്താണ് തടസ്സം?   അപ്പോള്‍ നിലവിലില്ലാത്ത നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് അടിച്ചേല്‍പിച്ചുകഴിഞ്ഞാല്‍ ഇഷ്ടമുള്ള clauses ചേര്‍ത്ത് അതിനു കൂടുതല്‍ പല്ലും നഖവും നല്‍കാന്‍ കഴിയും.  തുടക്കമെന്നനിലയില്‍ പുതിയ ജീവനക്കാരെ ഇതിനു ചുവട്ടിലാക്കിയാല്‍ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ മുഖേനെ മറ്റുള്ളവരെയും ഇതിന്‍െറ കീഴില്‍ കൊണ്ടുവരാന്‍ പറ്റും.  ഇത് നടപ്പാക്കിയാല്‍ ക്രമേണ സംസ്ഥാന സര്‍വ്വീസില്‍ രണ്ടുതരം ജീവനക്കാരുണ്ടാകും.  അവര്‍ക്ക് ചില കാര്യങ്ങളിലെങ്കിലും യൂണിറ്റി ഇല്ലാതാകും.  ക്രമേണ ഒത്തൊരുമിച്ചൊരു പണിമുടക്കം പോലും നടത്താനാവാത്തവിധം ശക്തി ക്ഷയിച്ചവരാകും.  പിന്നെ ആ മേഖലയില്‍ എന്തുവേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും കയറി മേയുവാനാകും.    ഇത് ഭിന്നിച്ചു ഭരിക്കല്‍ രീതിയല്ലാതെ മറ്റൊന്നല്ല.  

മുകളില്‍ നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.

ഇനി ചില കടലാസുകള്‍ കാണാം.



6.1.2013-ലെ കേരളകൌമുദിയില്‍ നിന്നും എടുത്തതാണ് മുകളിലുള്ളത്.









 ഇക്കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ.


(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )